Saturday, May 12, 2007

അച്ചുമാമ പോട്ടെ പിണറായി വരട്ടെ...അങ്ങനെ കാശ് കൊടുത്ത് പാര്‍ട്ടി വളര്‍ത്തുന്നവരുടെ കീശ കനപ്പിക്കുന്ന വിപ്ലവം ജയിക്കട്ടെ...

ഇതിപ്പോള്‍ ഒരു ഷാലികൈലാസ്-രണ്‍ജിപ്പണിക്കര്‍-സുരേഷ്ഗോപി സിനിമ കാ‍ണുന്ന ത്രില്ലുണ്ട് കേട്ടോ..മൂന്നാറില്‍ കുടിയൊഴിപ്പിക്കാന്‍ മുഖ്യമന്ത്രി ഒരു പറ്റം ആളുകളെ വിടുന്നു... പാര്‍ട്ടി ഇടയുന്നു...മുന്നണി പിണങ്ങുന്നു....

രാജൂ സാമി...അമ്മായിയപ്പന്‍ പറഞ്ഞിട്ടും കേള്‍ക്കാത്ത ഇനം...സുരേഷ്...മുഖ്യന്റെ ആള്‍, സിംഗ്...ആ സി.ഡി. പിടുത്തക്കാരന്‍...ഇവരെ മാറ്റി കുറച്ച് പ്രായമായ തഴക്കം വന്ന (നട്ടെല്ല് തേഞ്ഞ എന്ന് തിരുത്തി വായിക്കണേ)ആരെയെങ്കിലും വയ്ക്കണമെന്ന് ഒരു പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ എന്താ തെറ്റ്? കഴിഞ്ഞ ഇലക്ക്ഷനു കണ്ടവന്റെയൊക്കെ, അബ്കാരി,വനംകോള്ള, കോണ്ട്രാക്ട്ര്..വന്‍‌കിടകളുടെ കാലുനക്കി പണം എണ്ണി വാങ്ങിയതേ... ഈ സെക്രട്ടറിയാ...അല്ലാതെ ആദര്‍ശം പറയുന്ന മുഖ്യമന്ത്രിയല്ല... കാശ് എണ്ണിക്കോടുത്തവന്‍ പറയുന്നപോലെ വേണം ഭരിക്കാന്‍...അല്ലാതെ ആദര്‍ശിക്കരുത്...ആദര്‍ശിക്കാന്‍ ഇത് സുരേഷ്ഗോപി സിനിമയുമല്ല...അതേ ഈ നാട് ഭരിക്കാന്‍ യോഗ്യന്‍ പിണറായി സാറാ... അപ്പോള്‍ പാവപ്പെട്ടവനൊക്കെ പിണമായിക്കൊള്ളുമല്ലോ....ആദര്‍ശം നമുക്ക് പൊതിഞ്ഞുവയ്ക്കാം, കാണാന്‍ നല്ല ചേലുണ്ടെങ്കില്‍ പേപ്പര്‍ വെയിറ്റാക്കാം.

സഖാവ് കൃഷ്ണപിള്ള ബഞ്ചില്‍ കിടന്നത് കൊണ്ട് എല്ലാ കമ്യൂണിസ്റ്റ്കാരും ബഞ്ചില്‍ കിടക്കണോ എന്ന് - വീട് എ.സി.ചെയ്തകാര്യം ചോദിച്ചപ്പോള്‍ നമ്മുടെ ഒരു മന്ത്രിപുംഗവന്‍ പറഞ്ഞതും കണ്ടു...സോ...അച്ചുമാമ പോട്ടെ പിണറായി വരട്ടെ...അങ്ങനെ കാശ് കൊടുത്ത് പാര്‍ട്ടി വളര്‍ത്തുന്നവരുടെ കീശ കനപ്പിക്കുന്ന വിപ്ലവം ജയിക്കട്ടെ...

8 comments:

മലമൂടന്‍ മരമണ്ടന്‍ said...

അച്ചുമാമ പോട്ടെ പിണറായി വരട്ടെ...അങ്ങനെ കാശ് കൊടുത്ത് പാര്‍ട്ടി വളര്‍ത്തുന്നവരുടെ കീശ കനപ്പിക്കുന്ന വിപ്ലവം ജയിക്കട്ടെ...

Anonymous said...

ഇത് വലിയ കഴമ്പൊന്നുമില്ലാത്ത വാദമാണ് മലമൂടാ. വി.എസിന്റെ ഇമേജ് വളര്‍ത്താനായി ചില മാധ്യമങ്ങള്‍ കരുതിക്കൂട്ടി പിണറായിയെ റ്റാര്‍ജറ്റ് ചെയ്യുന്നു എന്നത് വ്യക്തമാണ്. ഉദാഹരണത്തിന് മൂന്നാര്‍ സംഭവത്തില്‍ തന്നെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് പിണറായിയും വൈക്കം വിശ്വനും വി.എസും ആവശ്യപ്പെട്ടത്. ചില ഉദ്യോഗസ്ഥന്മാരുടെ പേരില്‍ തര്‍ക്കമുണ്ടായി എന്ന കിംവദന്തി പരത്തി ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും വി.എസിന് കൈമാറാന്‍ ചില മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഈ സ്ഥിരീകരിക്കാത്ത കിംവദന്തി പ്രധാന വാര്‍ത്തയാക്കാനുള്ള തന്റേടവും പല പത്രക്കാരും കാട്ടുകയുണ്ടായി. ഇത് കേട്ട് വിശ്വസിക്കുന്ന ജനം മാധ്യമ തന്ത്രത്തിന് നിന്ന് കൊടുക്കുക മാത്രമാണ്. വി.എസ് ഏത് രീതിയിലാണ് പിണറായിയെക്കാള്‍ ആദര്‍ശവാനാകുന്നതെന്ന് ഒന്നു വ്യക്തമാക്കാമോ? പത്രക്കാരുടെ സ്ഥിരീകരിക്കാനാവാത്ത കിംവദന്തികളല്ലാതെ എന്ത് തെളിവാണ് താങ്കളുടെ കൈവശമുള്ളത്. കിംവദന്തിയാണെങ്കില്‍ വി.എസിനെതിരെയും വേണ്ടുവോളമുണ്ടല്ലോ?

1) വി.എസിന്റെ കൊട്ടാര സദൃശമായ ഭവനം. 3000 ചതുരശ്ര അടി വരുന്ന ഈ കെട്ടിടത്തിന് വി.എസ് സമര്‍പ്പിച്ചിരിക്കുന്ന കണക്ക് 2 ലക്ഷം രൂപയുടേത്. അതായത് ചതുരശ്ര അടിക്ക് 66 രൂപ!
2) കുപ്രസിദ്ധമായ പ്ലേ വിന്‍ ലോട്ടറിയുടെ കേരളത്തിലെ ഫ്രാന്‍ചൈസി വി.എസിന്റെ മരുമകള്‍ ആയിരുന്നു.
3) ഒരു മാനവിക വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ വി.എസിന്റെ മകളെ രാജീവ് ഗാന്ധി ബയൊ റ്റെക്നോളജി ഇന്‍സ്റ്റിറ്റൂട്ടില്‍ തിരുകിക്കയറ്റിയതും, ഇപ്പോള്‍ ഈ സ്ഥാപനം കേന്ദ്ര സ്ഥാപനമാക്കി ഉയര്‍ത്തപ്പെടുന്നതിന് തടസ്സം നില്‍ക്കുന്നതും.
4) മകനെ കയര്‍ഫെഡ് എം.ഡിയായി നിയമിച്ചതും ആ കാലത്ത് മകന്റെ നേതൃത്വത്തില്‍ നടന്ന അഴിമതികളും.
5) മകനെ ഐ.എച്.ആര്‍.ഡി.ഇ യില്‍ തിരുകിക്കയറ്റിയത്. അതും ജോയിന്റ് ഡയറക്ടറായി. വിദ്യാഭ്യാസ യോഗ്യത: തത്തിയൊത്തി ഒരു എം.സി.എ. അതും മാനേജ്മെന്റ് ക്വോട്ടയില്‍.
6) ഏറ്റവുമൊടുവില്‍ പ്രവേശന പരീക്ഷ കൂടാതെ സിന്‍ഡിക്കേറ്റിലെ സ്വാധീനമുപയോഗിച്ച് മകനെ പി.എച്.ഡി ലിസ്റ്റില്‍ തിരുകിക്കയറ്റിയത്.
7) കൂടാതെ ഒട്ടനവധി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വെട്ടി നിരത്തല്‍....

ഇത്രയും സ്വകാര്യാരോപണങ്ങള്‍ പിണറായിയുടെ മേലുണ്ടോ മലമൂടന്‍? ലാവ്ലിന്‍ കേസ് സഖാവ് നായനാരും, സഖാവ് വി.എസും അറിയാതെ നടന്നതാണോ? അപ്പോള്‍ പിണറായിയെ കൊച്ചാക്കി പാര്‍ട്ടീയെ തകര്‍ക്കാനുള്ള ചില നിക്ഷിപ്ത താത്പര്യങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കരുതിയാല്‍ മതി. മൂന്നാര്‍ കയ്യേറ്റം സംബദ്ധിച്ച് എല്‍.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനമെടുത്തതാണെന്ന് വൈക്കം വിശ്വന്‍ പറഞ്ഞത്തല്ലേ വിശ്വാസയോഗ്യം. മറിച്ചൊരു തെളിവ് ഹാജരാക്കാന്‍ ആരോപണമുന്നയിക്കുന്ന മാധ്യമങ്ങള്‍ക്ക് കഴിയാത്തിടത്തോളം. അല്ലെങ്കില്‍ പത്രങ്ങളുടെ കണക്കില്‍ത്തന്നെ പാര്‍ട്ടിയില്‍ മൃഗീയ ഭൂരിപക്ഷമുള്ള പിണറായിക്ക് വി.എസിനെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നുന്ടോ? വി.എസ് സി.പി.എമ്മിന്റെ പ്രതിനിധിയാണെങ്കില്‍ സി.പി.എമ്മിന്റെ നയമാണ് നടപ്പിലാക്കുക. മറിച്ചാണെങ്കില്‍ വീട്ടിലിരുന്ന് ഭരിക്കേണ്ടി വരും. അത് ഉണ്ടാകാത്തത് പാര്‍ട്ടി ഏല്‍പ്പിച്ച കാര്യങ്ങള്‍ വി.എസ് ചെയ്യുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കാതെ പത്രങ്ങള്‍ പറയുന്ന ആരോപണങ്ങള്‍ക്ക് ചെവി കൊടുത്താല്‍ ഇത്തരം കഴമ്പില്ലാത്ത നിരീക്ഷണങ്ങളിലാണെത്തിച്ചേരുക.

kalippumachan \ കലിപ്പുമച്ചാന്‍ said...

അറിഞ്ഞൊ... പിണറായിയുടെ മകന്‍ ഗോകുലം ഗോപാലന്‍റെ മകളെ കല്യാണം കഴിക്കാന്‍ പോകുന്നു... എന്തായിരിക്കും കാരണം. ഗോപാലനെന്താ ഇങ്ങനെ. വീട്ടില്‍ കഞ്ഞിവയ്ക്കാന്‍ നിര്‍വാഹമില്ലാത്ത കമ്മ്യൂണിസ്റ്റുകാരന്റെ വീട്ടിലേക്ക് മകളെ അയക്കുന്നോ?... കഷ്ടം.

മലമൂടന്‍ മരമണ്ടന്‍ said...

പ്രിയ സാം: അപ്പോള്‍ നമുക്ക് വി.എസ്സിനേയും എഴുതിതള്ളാമല്ലേ...മക്കളെ അതിരുവിട്ട് സ്നേഹിച്ച ഒരു പഴയ മുഖ്യന്റെ ഇന്നത്തെ അവസ്ഥ പാവം വി.എസ്. കണ്ടില്ലാ എന്നുണ്ടോ?

കലിപ്പുമച്ചാനെ: പഴയ ഒരു പോട്ടം ഓര്‍മ്മയില്ലെ.. സഖാവ് നായനാരുടെ മകന്‍‌റ്റെ കല്യാണഫോട്ടോ...കഴുത്തൊടിയെ സ്വര്‍ണ്ണമിട്ട് - ഒരു ആലൂക്കാസ് മോഡലുപോലെ....പാവം പിണറായി പാരമ്പര്യം കാത്തുസൂക്ഷിക്കണ്ടെ?

Haree said...

സാം.ടിയോട്,
1) വി.എസിന്‍റെ ആലപ്പുഴയിലുള്ള വീടിനെക്കുറിച്ചാണോ?
6): വി.എസിന്‍റെ മകനല്ല ആദ്യമായി സിന്‍ഡിക്കേറ്റിന്‍റെ പ്രത്യേക താത്പര്യപ്രകാരം റിസേര്‍ച്ച് ലിസ്റ്റില്‍ കയറിപ്പറ്റിയത്. ഇതിനുമുന്‍പ് ഇങ്ങിനെ നടന്നപ്പോള്‍ ഈ പത്രങ്ങളെല്ലാം എവിടെയായിരുന്നു? ന്യായീകരിച്ചതല്ല, തെറ്റാരു ചെയ്താലും തെറ്റുതന്നെ...

പിണറായിയുടെ കാര്യത്തിലാണെങ്കില്‍ ഉള്ള ആരോപണങ്ങള്‍ മകനുവേണ്ടി ഇന്നതു ചെയ്തു, മകള്‍ക്കുവേണ്ടി ഇന്നതു ചെയ്തു എനൊന്നുമല്ല. സ്വന്തം പേരിലാണ്. ലാവ്‍ലിന്‍, വെടിയുണ്ട എന്നിവ ഇപ്പോള്‍ ഓര്‍മ്മയില്‍.
--

സൂര്യോദയം said...

സാം പറഞ്ഞതില്‍ യോജിയ്ക്കാവുന്ന നിരവധി സംഗതികളുണ്ട്‌.
മാധ്യമ വാര്‍ത്തകള്‍ അപ്പാടെ വിഴുങ്ങുന്നവരുണ്ടെങ്കിലും പാര്‍ട്ടിയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിവുള്ളവര്‍ക്ക്‌ പലതും കേട്ടാല്‍ ചിരിവരാവുന്ന കാര്യങ്ങളാണ്‌ പല മാധ്യമങ്ങളും എഴുതിപ്പിടിപ്പിക്കുന്നത്‌.

പാര്‍ട്ടിയുടെ നയങ്ങളല്ലാതെ ഒന്നും ഒരു മുഖ്യമന്ത്രിയ്ക്കും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നടപ്പാക്കാനാവില്ല. അത്‌ നല്ല ഊര്‍ജ്ജസ്വലതയോടെ നടപ്പാക്കുമ്പോള്‍ അദ്ദേഹം സ്മാര്‍ട്ട്‌ ആകുമെന്ന് മാത്രം. വ്യക്തികളെ ടാര്‍ജറ്റ്‌ ചെയ്ത്‌ ആരാധനയും വിരോധവും വളര്‍ത്തി പാര്‍ട്ടിയുടെ കൂട്ടായ്മ പൊളിയ്ക്കാന്‍ കഴിയുമോ എന്ന പരീക്ഷണം വീണ്ടും വീണ്ടും നടത്താമെന്നല്ലാതെ ഇതില്‍ പ്രത്യേകിച്ച്‌ വല്ല്യ സ്കോപ്പുണ്ടെന്ന് തോന്നുന്നില്ല.

കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ പണ്ടത്തെപ്പോലെ തന്നെ മുണ്ട്‌ മുറുക്കി ഉടുത്ത്‌ ആദര്‍ശം പറഞ്ഞ്‌ പ്രവര്‍ത്തിച്ച്‌ നിരാലംബരെ പ്രൊട്ടക്റ്റ്‌ ചെയ്ത്‌ തല്ല് കൊണ്ട്‌ അങ്ങനെ ജീവിച്ചാല്‍ നല്ല സന്തോഷം... എന്ന് വച്ച്‌ അവരുടെ സപ്പോര്‍ട്ടൊന്നും ചെയ്യില്ല... അവര്‍ അങ്ങനെയേ ചെയ്യാവൂ എന്ന പ്രപഞ്ച തത്ത്വം പാലിക്കപ്പെടണം.. ബാക്കിയുള്ള രാഷ്ട്രീയക്കാരൊക്കെ എങ്ങനെവേണേല്‍ ആയിക്കോട്ടെ.. അത്‌ നമ്മുടെ വിഷയമല്ലല്ലോ... ഹോ.. എന്തൊരു വേവലാതി????

കിരണ്‍ തോമസ് തോമ്പില്‍ said...

ഹരി വെടിയുണ്ട വിവാദത്തില്‍ പിണറായി എന്താണ്‌ തെറ്റ്‌ ചെയ്തത്‌ . അദ്ദേഹം ലൈസന്‍സില്ലാത്ത വെടിയുണ്ടയൊന്നുമല്ല കൊണ്ടു നടന്നത്‌. മാത്രമല്ല തിരുവന്തപുരത്തെ സുരക്ഷ പരിശോധനയില്‍ വന്ന പാളിച്ചയാണ്‌ ഇതിലെ യഥാര്‍ത്ത പ്രശ്നം. പിന്നെ ലവ്‌ലിന്‍. ലവ്‌ലിന്‍ കേസിനോട്‌ അനുബന്ധിച്ച്‌ നടന്ന എല്ലാ കരാര്‍ ഒപ്പിറ്റുമ്പോഴും പിണറായിക്കൊപ്പം സഖാവ്‌ നയനാര്‍ ഉണ്ടായിരുന്നു. അന്ന് പിണറായി മന്ത്രിസഭയിലെ വെറും ജൂണിയര്‍ മന്ത്രി മാത്രവുമല്ല VS അച്ചുതാന്തന്റെ വലം കൈ. ഇന്നത്തെതു പോലെ പിണറായി പാര്‍ട്ടിയില്‍ ശക്തനായിരുന്നില്ല. ആയിരുന്നു എങ്കില്‍ നമുക്ക്‌ കരുതാമായിരുന്നു നയനാരെയും VS നേയും ചടയന്‍ ഗോവിന്ദനേയുമൊക്കെ കബളിപ്പിച്ച്‌ പിണറായി ലവ്‌ലിന്‍ പണം തട്ടിയെന്ന്. പിന്നെ എന്ത്‌ സംഭവൈച്ചിരിക്കം ഒന്നെങ്കില്‍ ലവ്‌ലിന്‍ കൊടുക്കാമെന്ന് പറഞ്ഞ കമ്മീഷന്‍ നയനാരുടെ മണ്ഡലത്തില്‍ കാന്‍സര്‍ ആശുപത്രിക്ക്‌ നല്‍കാന്‍ ധാരണയാക്കാന്‍ ശ്രമിച്കിരിക്കാം അല്ലെങ്കില്‍ CPM കമ്മീഷന്‍ മൊത്തമായി എല്ലാവരും അറിഞ്ഞ്‌ വേറെ എവിടെയെങ്കിലും ഉപയോഗിച്ചേക്കാം. രണ്ടായാലും പിണറായി മാത്രമല്ല എല്ലാ നേതാക്കളും VS ഉം നയനാരും ചടയനും പോളിറ്റ്‌ ബ്യൂറോയും ഒക്കെ അറിഞ്ഞൊരു അഡ്‌ജസ്റ്റ്‌മന്റ്‌. അതില്‍ എങ്ങനെ പിണറായി മാത്രം കുറ്റക്കാരനാകും. VS നെ നായകാനക്കുമ്പോള്‍ ഒരു വില്ലനായി മാധ്യമങ്ങള്‍ പിണറയിയെ ചിത്രീകരിക്കുന്നു. അതല്ലാതെ പിണറായിക്കെതിരെ മാധ്യമങ്ങള്‍ പറയുന്ന ഏതാരോപണത്തിനാണ്‌ തെളിവുള്ളത്‌. എന്നാല്‍ പിണറായി കാട്ടിയ 2 തെറ്റുകള്‍ക്ക്‌ ഇത്തരത്തില്‍ വലിയ പ്രാധാന്യം കിട്ടിയില്ല എന്നത്‌ മറ്റൊരു തമാശ. തിരുവമ്പാടിയില്‍ മുസ്ലിം വികാരം ഊതി വീര്‍പ്പിക്കാന്‍ സദ്ദാമിനെ പിടിച്ചിട്ടതും മുരിങ്ങൂരില്‍ പോയി കോടതിയെ വിമര്‍ശിച്ചതും പിണറായുടെ ഭാഗത്തു നിന്നുണ്ടായ പാളിച്ചയായിരുന്നു. എന്നാല്‍ മതത്തെ തൊട്ടുള്ള കളിയൊക്കെ തീക്കളിയകുമെന്നറിയവുന്ന മാധ്യമങ്ങള്‍ അവ ബുദ്ധിപൂര്‍വ്വം അവഗണിച്ചു.

പിന്നെ ഗോഗുലം ഗോപാലന്‌ വിഷമിക്കേണ്ട. പിണറായുടെ മകന്‍ മിടുക്കനാണ്‌. പുറത്ത്‌ പോയി നല്ല വിദ്യാഭ്യാസം നേടിയിട്ടുമുണ്ട്‌. പിന്നെ കമ്യൂണിസ്റ്റ്‌കാരനെന്നാല്‍ കഞ്ഞികുടിക്കാനില്ലാത്തവന്‍ എന്നാണോ അര്‍ത്ഥം. പിന്നെ മലയാളികള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌ വായില്‍ വിപ്ലവവും പ്രവര്‍ത്തിയില്‍ മുതലാളിത്തവും

മലമൂടന്‍ മരമണ്ടന്‍ said...

പ്രിയ കിരണ്‍ തോമസ്: “പിന്നെ മലയാളികള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌ വായില്‍ വിപ്ലവവും പ്രവര്‍ത്തിയില്‍ മുതലാളിത്തവും“ - അതേ മലമൂടനും ഉദ്ദേശിച്ചിട്ടുള്ളൂ...

ഹരി: ചോദ്യത്തില്‍ ഒന്നു കൂടി ഉള്‍പ്പെടുത്തൂ...സ്വന്തം മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കാനുള്ള സൌകര്യം ഈ നാട്ടിലെ എത്ര പേര്‍ക്കുണ്ട്? യു.കെ. സ്റ്റുഡന്റ് വിസയുടെ ഗാരന്റി പണം എത്ര ലക്ഷമാണ് എന്നറിയാമോ?

പ്രിയ സൂര്യോദയം: “കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ പണ്ടത്തെപ്പോലെ തന്നെ മുണ്ട്‌ മുറുക്കി ഉടുത്ത്‌ ആദര്‍ശം പറഞ്ഞ്‌ പ്രവര്‍ത്തിച്ച്‌ നിരാലംബരെ പ്രൊട്ടക്റ്റ്‌ ചെയ്ത്‌ തല്ല് കൊണ്ട്‌ അങ്ങനെ ജീവിച്ചാല്‍ നല്ല സന്തോഷം...“ ഇതില്‍ ചില വൈരുദ്ധ്യങ്ങള്‍ ഇല്ലേ? പ്രത്യേകിച്ചും പാര്‍ട്ടിയുടെ അടിസ്ഥാന തത്വം ഈ നിരാലംബരെ പ്രൊട്ടക്ട് ചെയ്യുക എന്നതാവുമ്പോള്‍..അതാണ് മലമൂടന്‍ പറഞ്ഞത്..കാശുള്ളവന്റെ വിപ്ലവമാണ് ഇവിടെയെന്ന്, പിണറായിയും വി.എസും ഒക്കെ ഒരു നിമിത്തം മാത്രം..