Monday, May 28, 2007

എന്റെ ഒരു കണ്ണ് പോയാലും വേണ്ടില്ല അവന്റെ രണ്ട് കണ്ണും പോയല്ലോ! വി.എസ്സിനെ പിബി പുറത്താക്കി,കൂടെ പിണറായിയേയും....

ഇതെന്റെ മാഷേ....ആങ്ങള ചത്തിട്ടായാലും ആ നാത്തൂന്റ്റെ കണ്ണീരൊന്ന് കാണണം എന്നതു പോലെ ആയിപ്പോയല്ലോ?...

ജീവിതത്തിലിന്നുവരെ ഒരു പഞ്ചായത്ത് ഇലക്ഷന്‍ പോലും കണ്ടിട്ടില്ലാത്ത, പുസ്തകത്തിലൂടെ മാര്‍ക്സിസം പഠിച്ച കരാട്ടിന് ജനങ്ങളുടെ മനസ്സിനേക്കാള്‍ അറിയാന്‍ കഴിയുന്നത് ഡല്‍ഹിയിലെ കോട്ടും സൂട്ടുമിട്ട രാഷ്ട്രീയ ഉപജാപകരുടെ കീശക്കനമല്ലേ...മൂന്നാറിന്റെ അനക്കം അങ്ങ് ഡല്‍ഹിയില്‍ വരെയോ? ഹമ്മേ!

പാവം അച്ചുമാമ, അങ്ങേരറിയുന്നില്ല... ഇപ്പോള്‍ പാര്‍ട്ടിയില്‍ അങ്ങേര് ഒരു മിസ്ഫിറ്റാണെന്ന്... പിന്നെ (പഴയ സഖാവ്) വി.ബി.ചെറിയാന്‍ പറയുന്നത് കേട്ടു പാര്‍ട്ടി ഭരണഘടന അനുസരിച്ച് സസ്പെന്‍ഷന് വകുപ്പില്ല... പുറത്താക്കലെ പറ്റൂ എന്ന്...അപ്പോള്‍ പിബിയിലിരിക്കാന്‍ യോഗ്യതയില്ലാത്തവന്.... പാര്‍ട്ടി സംസ്ഥാന ഘടകത്തെ നയിക്കാം, പാ‍ര്‍ട്ടിയുടെ മുഖ്യമന്ത്രിയും ആവാം....പാര്‍ട്ടിയ്ക്ക് ജനങ്ങളോടുള്ള ഒരു കടപ്പാടേ.... വിപ്ലവം ജയിക്കട്ടെ....

പിന്‍‌കുറിപ്പ്: ഇപ്പോള്‍ കേരളത്തില്‍ പാര്‍ട്ടി ആകെ ഉണര്‍ന്നു.... രണ്ട് വേക്കന്‍സി വന്നില്ലേ... അല്ലേല്‍ പിബി കസേരയെന്നാല്‍ ചത്തു കട്ടിലൊഴിയുക എന്നതായിരുന്നല്ലോ അവസ്ഥ.......ഇനിയിപ്പോള്‍, പാവം എസ്. രാമചന്ദ്രന്‍ പിള്ളയദ്ദേം കുറച്ച് നാള്‍ ഒറ്റയ്ക്ക് കേരളത്തെ പിബിയില്‍ പ്രധിനിധീകരിക്കട്ടേ!

Monday, May 14, 2007

സ്മാര്‍ട്ട് സിറ്റി, സര്‍ക്കാര്‍ ചോദിച്ചതെല്ലാം നല്‍കി, ദുബായ് കമ്പനി കരാര്‍ ഉണ്ടാക്കി

സ്മാര്‍ട്ട് സിറ്റി, സര്‍ക്കാര്‍ ചോദിച്ചതെല്ലാം നല്‍കി, ദുബായ് കമ്പനി കരാര്‍ ഉണ്ടാക്കി.... മലമൂടന്റെ കമന്റ്

അപ്പോള്‍ ഈ കാണുന്ന വിധത്തിലും കരാറുണ്ടാക്കാം...

എന്നാലും അച്ചുമാമ എന്തൂട്ടാ പരിപാടിയിത്....ഞമ്മക്ക് അടിച്ചുമാറ്റാനുള്ള ചില ബകുപ്പൊക്കെ എയുതി ചേക്കണ്ടേന്ന്...പണ്ടാരമടങ്ങാന്‍ ആയുസ്സില്‍ ഒരു തവണയല്ലെ ഇങ്ങനെ ഒരു ചാന്‍സ് കിട്ടുക...അതും കുയപ്പത്തിലാക്കീലോ നിങ്ങള്....ഇങ്ങനെയിരിക്കും ഫരിക്കാന്‍ അറിയാത്തവന്‍ ഫരിച്ചാല്‍..ഞമ്മടെ ഒരു നാലു തലമുറയ്ക്ക് തിന്നാ‍നുണ്ടാക്കാവുന്ന പ്രൊജക്റ്റാ...ഈ അച്ചുമാന്‍, നാട്ടാരെ നന്നാക്കാന്‍ ഈ രീതിയില്‍ ആക്കിയേ...ഇങ്ങേര് പണ്ടാരമടങ്ങി കുത്തുപാളയെടുക്കും... അല്ലേല്‍ എടുപ്പിക്കും... ഇത് സത്യം...ഞമ്മടെ...കോട്ടയം കുഞ്ഞച്ചനാണേ, മണിമല മാണിയാണേ, മലപ്പുറം ഹാജിയാണേ, ചെന്നിക്കുട്ടനാണേ, ഷാനവാസിക്കയാണേ സത്യം...ഉ.ഡി.എപ്‌ഹ് എന്നാല്‍ വെറും ഊപ്പയേന്ന വിശാരം...എന്തായാലും മൂന്നാറ് വന്ന സ്ഥിതിക്ക് ആ പാര്‍ട്ടി ചെക്രട്ടരിമാരെ (വെളിയിലും, പിണറകിലുമുള്ള) കൂടി കിട്ടൂമോന്ന് നോക്കട്ടെ...ഞമ്മള് നിങ്ങളെ സൂപ്പാക്കിതരാന്ന്....

Saturday, May 12, 2007

അച്ചുമാമ പോട്ടെ പിണറായി വരട്ടെ...അങ്ങനെ കാശ് കൊടുത്ത് പാര്‍ട്ടി വളര്‍ത്തുന്നവരുടെ കീശ കനപ്പിക്കുന്ന വിപ്ലവം ജയിക്കട്ടെ...

ഇതിപ്പോള്‍ ഒരു ഷാലികൈലാസ്-രണ്‍ജിപ്പണിക്കര്‍-സുരേഷ്ഗോപി സിനിമ കാ‍ണുന്ന ത്രില്ലുണ്ട് കേട്ടോ..മൂന്നാറില്‍ കുടിയൊഴിപ്പിക്കാന്‍ മുഖ്യമന്ത്രി ഒരു പറ്റം ആളുകളെ വിടുന്നു... പാര്‍ട്ടി ഇടയുന്നു...മുന്നണി പിണങ്ങുന്നു....

രാജൂ സാമി...അമ്മായിയപ്പന്‍ പറഞ്ഞിട്ടും കേള്‍ക്കാത്ത ഇനം...സുരേഷ്...മുഖ്യന്റെ ആള്‍, സിംഗ്...ആ സി.ഡി. പിടുത്തക്കാരന്‍...ഇവരെ മാറ്റി കുറച്ച് പ്രായമായ തഴക്കം വന്ന (നട്ടെല്ല് തേഞ്ഞ എന്ന് തിരുത്തി വായിക്കണേ)ആരെയെങ്കിലും വയ്ക്കണമെന്ന് ഒരു പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ എന്താ തെറ്റ്? കഴിഞ്ഞ ഇലക്ക്ഷനു കണ്ടവന്റെയൊക്കെ, അബ്കാരി,വനംകോള്ള, കോണ്ട്രാക്ട്ര്..വന്‍‌കിടകളുടെ കാലുനക്കി പണം എണ്ണി വാങ്ങിയതേ... ഈ സെക്രട്ടറിയാ...അല്ലാതെ ആദര്‍ശം പറയുന്ന മുഖ്യമന്ത്രിയല്ല... കാശ് എണ്ണിക്കോടുത്തവന്‍ പറയുന്നപോലെ വേണം ഭരിക്കാന്‍...അല്ലാതെ ആദര്‍ശിക്കരുത്...ആദര്‍ശിക്കാന്‍ ഇത് സുരേഷ്ഗോപി സിനിമയുമല്ല...അതേ ഈ നാട് ഭരിക്കാന്‍ യോഗ്യന്‍ പിണറായി സാറാ... അപ്പോള്‍ പാവപ്പെട്ടവനൊക്കെ പിണമായിക്കൊള്ളുമല്ലോ....ആദര്‍ശം നമുക്ക് പൊതിഞ്ഞുവയ്ക്കാം, കാണാന്‍ നല്ല ചേലുണ്ടെങ്കില്‍ പേപ്പര്‍ വെയിറ്റാക്കാം.

സഖാവ് കൃഷ്ണപിള്ള ബഞ്ചില്‍ കിടന്നത് കൊണ്ട് എല്ലാ കമ്യൂണിസ്റ്റ്കാരും ബഞ്ചില്‍ കിടക്കണോ എന്ന് - വീട് എ.സി.ചെയ്തകാര്യം ചോദിച്ചപ്പോള്‍ നമ്മുടെ ഒരു മന്ത്രിപുംഗവന്‍ പറഞ്ഞതും കണ്ടു...സോ...അച്ചുമാമ പോട്ടെ പിണറായി വരട്ടെ...അങ്ങനെ കാശ് കൊടുത്ത് പാര്‍ട്ടി വളര്‍ത്തുന്നവരുടെ കീശ കനപ്പിക്കുന്ന വിപ്ലവം ജയിക്കട്ടെ...

Tuesday, April 24, 2007

യേശുദാസിന് ഗുരുവായൂരില്‍ കയറാന്‍ മന്ത്രിപുംഗവന്‍ കത്തു നല്‍കി... മലമൂടന്റെ പ്രതികരണം...

മേല്‍‌പ്പത്തൂരിന്‍‌റ്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്നു പറഞ്ഞ കൃഷ്ണാ...നീയിതൊക്കെ നേരത്തെ കണ്ടതല്ലെ.... അതല്ലെ നീയ്യ് ആ തിരുപ്പതിയില്‍ വന്നാല്‍ കാശു തൂക്കി അനുഗ്രഹം തരാമെന്ന് പച്ചയായി പറഞ്ഞത്?

പിന്നെ ദ്വാരകയിലും മഥുരയിലും ഇല്ലാത്ത അയിത്തം ഗുരുവായൂരുമാത്രം എന്തേ?... യാ‍ദവനെ പൂജിക്കാന്‍ ബ്രാഹ്മണന്‍ എന്തിനാ, മറ്റൊരു യാദവന്‍ പോരെ? ആരാധിക്കാന്‍ വരുന്നവനെ തടയാന്‍ ആര്‍ക്കാണ് അവകാശം? കടന്ന് ചോദിച്ചാല്‍... ആരാ ഈ ഹിന്ദു...സവര്‍ണ്ണ ഹിന്ദുവോ, അവര്‍ണ്ണനോ.. അതോ നാസ്തിക ഹിന്ദുവോ...ആ ഭഗവത് ഗീത ഒരു വട്ടം വായിച്ചവന്... എങ്ങനെ അയിത്തത്തെ അംഗീകരിക്കാനാവും? (എല്ലാ മനുഷ്യരും എന്നില്‍ നിന്നും...)

പിന്നെ മന്ത്രി പറഞ്ഞത്......ആദ്യമായി അദ്ധേഹം തലക്ക് വെളിവുള്ള ഒരു കാര്യം പറഞ്ഞതല്ലേ ചങ്ങായി...അതങ്ങ് വിട്ടുകള....

Friday, March 9, 2007

കറ

കറയെന്നാല്‍ പാട് എന്ന് പറയാമോ? അതൊ കളങ്കമോ? അതോ നീരോ, അതോ ജീവരക്തമോ?
അറിയില്ല... ഞാനാരിത് അന്യോഷിയ്ക്കാന്‍ വെറും കറയില്‍ കിളുത്ത പടു ജ്ന്മമല്ലേ?

Tuesday, March 6, 2007

യാഹൂപ്പിള്ളേ... മാപ്പു പറഞ്ഞ് മാനം കാക്കടെ....

ഇവിടെയീ ബൂലോഗത്തെല്ലാരും പ്രതിഷേധത്തിലാണല്ലോ... അല്ലാതെന്തു ചെയ്യും? എന്തു തന്തയില്ലയ്മായ ആ യാഹൂന്റെ മക്കള്‍ കാണിച്ചത്.. ഒരു പാവം ചേച്ചി, അടുക്കളയില്‍ രഹസ്യമാക്കി വച്ചിരുന്ന പാചകക്കുറിപ്പെടുത്ത് ഈ ബൂലോഗത്തിട്ടു.. പാവം കറിച്ചട്ടിയും കയ്ക്കലയും അറിയാത്ത ബുലൊഗത്തെ ആധുനികരെ പാചകം പഠിപ്പിയ്ക്കാന്‍ വന്ന ചേച്ചിയുണ്ടോ അറിയുന്നു ഇവിടുത്തെ അടിയൊഴുക്കുകള്‍? ഏതാണ്ടോരു ദുനിയാവീന്ന് ബന്ന ഒരു ഇബലീസ്... അതെല്ലാം പെറുക്കി ആ യഹൂണ്ടെ മക്കള്‍ക്ക് വിറ്റു... ഒരു ഉളുപ്പുമില്ലാതെ യഹൂപ്പിള്ളേര്‍ അത് തിന്നുവേം ചെയ്തു... ഇവന്മാരുടെ ശല്യം അവിടെ തീര്‍ന്നില്ല..

പാവം ചേച്ചി യാഹൂപ്പിള്ളേര്‍ക്കെഴുതി... മാനെ തിന്നതു തിന്നു... ഞാനുണ്ടാക്കിവച്ചത് ആ ദുനിയവിലെ മക്കളു കട്ടെടുത്ത് തന്നതാ... ഒരു താങ്ക്സെങ്കിലും പറ മോനേ... എന്റെ ഒരു വിഷമം മാറാന്‍... അപ്പോള്‍ നമ്മുടെ യാഹൂപ്പിള്ളേര്‍ തനിസ്വഭാവം കാട്ടി... ഞാന്‍ തിന്നതിന്, ഞാന്‍ പൈസ ദുനിയക്കരന് കൊടുത്തിട്ടുണ്ട്.. പരാതിയൊണ്ടേനല്‍ അവിടപ്പറ (അമ്പടി കൊച്ചേ.. ഇതിനല്ലെ ഞമ്മളീ സബ്-കോണ്ട്രാക്റ്റ് കണ്ടുപിടിച്ചേ... ആ ദുനിയാ തെണ്ടിപ്പിള്ളേരെ വിട്ട്... എവിടുന്നു വേണേലും കക്കാം... ചോദിയ്ക്കന്‍ വന്നാല്‍ ദുനിയപ്പിള്ളേരുടെ തലയ്ക്കും വയ്ക്കാം... എങ്ങനെയുണ്ട് ഞമ്മടെ പുത്തി) ഇതാണ് നേരത്തെ പരഞ്ഞത് തന്തയില്ലായ്മ..

കട്ടു കൊണ്ട് വരുന്നത്, തിന്നാനിരിയ്ക്കുന്നവന്‍ സത്സ്വഭാവി എന്നു വിചാരിച്ച പാവം ചേച്ചി മണ്ടി... കട്ടവനും തിന്നവനും ബഹുകേമന്മാര്‍...

ഇവന്മാരോട്.. മാപ്പു പറയാന്‍ പറയുകയല്ല വേണ്ടത്... നല്ല മുള്ളുമുരിയ്ക്കില്‍ കയറ്റി താഴൊട്ട് വലിച്ചിട്ട്.. സ്വല്പം ഉപ്പും മുളകുമിട്ട്... തിരണ്ടിവാലിട്ടടിയ്ക്കണം... കൂടിപ്പോയോ...

യാഹൂപ്പിള്ളേ... മാപ്പു പറഞ്ഞ് മാനം കാക്കടെ....

പ്രശ്നം വിശദമായി ഇവിടെ

Saturday, February 10, 2007

ബൂലോഗ് എഴുത്ത്

രത്രിയില്‍ രണ്ട് ലാര്‍ജും വിട്ട് (ബൊക്കാര്‍ഡി റം - 8 വര്‍ഷം പഴകിയാതാണു മോനെ!).... ഇങ്ങനെ ഒരു പണിയുമില്ലാതിരുന്നപ്പോഴാണ് ഈ ബൂലോഗ് എഴുത്ത് എന്ന ആശയം തലയ്ക്കു പിടിച്ചത്; അറിയവുന്നവനൊക്കെ ഈ ബൂലോഗ് എഴുത്ത് ഒരു പണിയക്കിയിരിയ്ക്കുവന്നേ...

പണ്ടെ വല്ലതും തൊന്നിയാലുടന്‍ ചെയ്യുക എന്നത്, ഈ മലമൂഡന്റെ ഒരു സൊബാവമാ... എന്നാല്‍ പിന്നെ ഈ ക്ണാപ്പിനു എന്നാ പെരാ ഇടുക... ഇരിയ്ക്കട്ടെ... എന്റെ ചിന്തകള്‍.... അപ്പോള്‍ അകത്തുനിന്നു ആത്മാവിന്റെ ചോദ്യം.. നിനെക്കിവിടാടാ ചിന്ത... എന്നാ പിന്നെ ആത്മാവേ അടിയന്‍ തിരുത്തി... തലതിരിഞ്ഞ ചിന്ത.... പിന്നെ എല്ലാവന്മാരും ഇതു വായിച്ച്, എന്നെ അനുമോദിച്ചേക്കണം...ഇല്ലേ... പിന്നെം ഞാനെഴുതുമേ...

ഈ അഖിലാണ്ഡകോടി ബ്രഹ്മാണ്ടത്തില്‍... അങ്ങ് കേരളത്തിലെ ഒരു മലമൂട്ടില്‍ ജനിച്ച ഈ മലമൂടന്‍ മരമണ്ടന്റെ ജീവിത കഥയിലേയ്ക്ക് സ്വഗതം.... ഠിം (ഇതു സിമ്പല്‍... “ഠിം = സിമ്പല്‍”)...

മലമൂടന്‍ ജനിച്ചത് കേരളത്തിന്റെ കിഴക്കുഭാഗത്തുള്ള ഒരു മലയോര ഗ്രാമത്തിലാണ്. സര്‍ക്കാര്‍ സ്കൂളില്‍ പഠനം. പിന്നെ ചില്ലറ പ്രേമം, ഒരു ഓളിച്ചോട്ടം, പിന്നെ നാടുവിടല്‍ ഇങ്ങനെ ഒത്തിരിയുണ്ട് എഴുതാന്‍. അപ്പോളെ മാഷെ... ഇടയ്ക്കിടയ്ക്കു വന്ന്... ഇതൊക്കെ വായിക്കാട്ടോ...

പിന്നെ... ബൊക്കാര്‍ഡി തീര്‍ന്നു.... പെട്ടെന്ന് പുറത്ത് പോണം... സാധനം സ്റ്റോക്ക് ചെയ്തില്ലെങ്കില്‍... നാളെ രാവിലെ ഹാങൊവര്‍ മാറ്റാന്‍ പെടാപ്പാട് പെടെണ്ടിവരും.... അതു കോണ്ട് അടുത്ത ദിവസം മുതല്‍ ശരിയ്ക്കെഴുതാം, ഇപ്പോള്‍ വിട.