Tuesday, April 24, 2007

യേശുദാസിന് ഗുരുവായൂരില്‍ കയറാന്‍ മന്ത്രിപുംഗവന്‍ കത്തു നല്‍കി... മലമൂടന്റെ പ്രതികരണം...

മേല്‍‌പ്പത്തൂരിന്‍‌റ്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്നു പറഞ്ഞ കൃഷ്ണാ...നീയിതൊക്കെ നേരത്തെ കണ്ടതല്ലെ.... അതല്ലെ നീയ്യ് ആ തിരുപ്പതിയില്‍ വന്നാല്‍ കാശു തൂക്കി അനുഗ്രഹം തരാമെന്ന് പച്ചയായി പറഞ്ഞത്?

പിന്നെ ദ്വാരകയിലും മഥുരയിലും ഇല്ലാത്ത അയിത്തം ഗുരുവായൂരുമാത്രം എന്തേ?... യാ‍ദവനെ പൂജിക്കാന്‍ ബ്രാഹ്മണന്‍ എന്തിനാ, മറ്റൊരു യാദവന്‍ പോരെ? ആരാധിക്കാന്‍ വരുന്നവനെ തടയാന്‍ ആര്‍ക്കാണ് അവകാശം? കടന്ന് ചോദിച്ചാല്‍... ആരാ ഈ ഹിന്ദു...സവര്‍ണ്ണ ഹിന്ദുവോ, അവര്‍ണ്ണനോ.. അതോ നാസ്തിക ഹിന്ദുവോ...ആ ഭഗവത് ഗീത ഒരു വട്ടം വായിച്ചവന്... എങ്ങനെ അയിത്തത്തെ അംഗീകരിക്കാനാവും? (എല്ലാ മനുഷ്യരും എന്നില്‍ നിന്നും...)

പിന്നെ മന്ത്രി പറഞ്ഞത്......ആദ്യമായി അദ്ധേഹം തലക്ക് വെളിവുള്ള ഒരു കാര്യം പറഞ്ഞതല്ലേ ചങ്ങായി...അതങ്ങ് വിട്ടുകള....

3 comments:

മലമൂടന്‍ മരമണ്ടന്‍ said...

അങ്ങനെ മലമൂടനും സാമൂഹ്യപരിഷ്കര്‍ത്താവായി... ഹാവൂ (ഈ പോസ്റ്റെടുത്ത്... നൊം പലയിടത്തും കമന്റായും ഇട്ടിരിക്കണൂ...ഹായ്..തൃപ്തിയായി..)

G.MANU said...

ഗുരുവായൂരപ്പനൊക്കെ എന്നേ അവിടുന്നു പോയി...അയ്യപ്പനൊളിക്കാന്‍ കാടെങ്കിലും ഉണ്ടായിരുന്നു..പാവം ഒളിച്ചോടാതെ എന്തു ചെയ്യും...

മലമൂടന്‍ മരമണ്ടന്‍ said...

അത് ശരിയാ...അയ്യപ്പന്റെ കാടും ലേലം ചെയ്ത് വില്‍ക്കുകയല്ലേ...