രത്രിയില്‍ രണ്ട് ലാര്‍ജും വിട്ട് (ബൊക്കാര്‍ഡി റം - 8 വര്‍ഷം പഴകിയാതാണു മോനെ!).... ഇങ്ങനെ ഒരു പണിയുമില്ലാതിരുന്നപ്പോഴാണ് ഈ ബൂലോഗ് എഴുത്ത് എന്ന ആശയം തലയ്ക്കു പിടിച്ചത്; അറിയവുന്നവനൊക്കെ ഈ ബൂലോഗ് എഴുത്ത് ഒരു പണിയക്കിയിരിയ്ക്കുവന്നേ...
പണ്ടെ വല്ലതും തൊന്നിയാലുടന്‍ ചെയ്യുക എന്നത്, ഈ മലമൂഡന്റെ ഒരു സൊബാവമാ... എന്നാല്‍ പിന്നെ ഈ ക്ണാപ്പിനു എന്നാ പെരാ ഇടുക... ഇരിയ്ക്കട്ടെ... എന്റെ ചിന്തകള്‍.... അപ്പോള്‍ അകത്തുനിന്നു ആത്മാവിന്റെ ചോദ്യം.. നിനെക്കിവിടാടാ ചിന്ത... എന്നാ പിന്നെ ആത്മാവേ അടിയന്‍ തിരുത്തി... തലതിരിഞ്ഞ ചിന്ത.... പിന്നെ എല്ലാവന്മാരും ഇതു വായിച്ച്, എന്നെ അനുമോദിച്ചേക്കണം...ഇല്ലേ... പിന്നെം ഞാനെഴുതുമേ...
ഈ അഖിലാണ്ഡകോടി ബ്രഹ്മാണ്ടത്തില്‍... അങ്ങ് കേരളത്തിലെ ഒരു മലമൂട്ടില്‍ ജനിച്ച ഈ മലമൂടന്‍ മരമണ്ടന്റെ ജീവിത കഥയിലേയ്ക്ക് സ്വഗതം.... ഠിം (ഇതു സിമ്പല്‍... “ഠിം = സിമ്പല്‍”)...
മലമൂടന്‍ ജനിച്ചത് കേരളത്തിന്റെ കിഴക്കുഭാഗത്തുള്ള ഒരു മലയോര ഗ്രാമത്തിലാണ്. സര്‍ക്കാര്‍ സ്കൂളില്‍ പഠനം. പിന്നെ ചില്ലറ പ്രേമം, ഒരു ഓളിച്ചോട്ടം, പിന്നെ നാടുവിടല്‍ ഇങ്ങനെ ഒത്തിരിയുണ്ട് എഴുതാന്‍. അപ്പോളെ മാഷെ... ഇടയ്ക്കിടയ്ക്കു വന്ന്... ഇതൊക്കെ വായിക്കാട്ടോ...
പിന്നെ... ബൊക്കാര്‍ഡി തീര്‍ന്നു.... പെട്ടെന്ന് പുറത്ത് പോണം... സാധനം സ്റ്റോക്ക് ചെയ്തില്ലെങ്കില്‍... നാളെ രാവിലെ ഹാങൊവര്‍ മാറ്റാന്‍ പെടാപ്പാട് പെടെണ്ടിവരും.... അതു കോണ്ട് അടുത്ത ദിവസം മുതല്‍ ശരിയ്ക്കെഴുതാം, ഇപ്പോള്‍ വിട.
Saturday, February 10, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment