Thursday, July 10, 2008

ആണവക്കരാര്‍ - ഒരു ആണവനും മരങ്ങോടന്മാരും

ആണവക്കരാര്‍ ശരിക്കും അത്ര മോശമാണോ?

പിണറായിയുടെ മകന് എം.ബി.എയ്ക്ക് പഠിക്കാന്‍ ലണ്ടനില്‍ പോകാം...സൌകര്യമൊത്താല്‍ അമേരിക്കയില്‍ പുത്ര-പൌത്രാദികളെ അയക്കാം, പച്ചേങ്കീല് ആ അമേരിക്കയുമായി ആണവക്കരാറില്‍ ഒപ്പിട്ടാല്‍ സഹിക്കില്ല അതെന്തു ന്യായം?

ചൈനയ്ക്ക് ഒപ്പിടാം പക്ഷെ ഇന്‍ഡ്യക്ക് പാടില്ല...കൊള്ളാം....സായിപ്പ് തരുന്ന ഡോളറും പിന്നെ അവന്റെ കോള്‍സെന്റ്ററും അവന്റെ എന്ത് കിണ്ടാമണ്ടിയും മേടിക്കാം ഈ ആണവന്‍ മാത്രം അരുത്...എന്റ്റമ്മോ എന്തോരു രാജ്യസ്നേഹം!

പണ്ട്, ആ കൂടംകുളത്തുവന്ന ആണവനിലയം കേരളത്തില്‍ വരേണ്ടതായിരുന്നു... സമരം ചെയ്ത് അത് കളഞ്ഞു...കാരണം അത് പൊട്ടിയാല്‍, ആ കാറ്റടിച്ച് നമ്മുടെ കാറ്റ് പോകും എന്ന പേടി എന്നിട്ടോ... തമിഴന്‍ അത് വാങ്ങി നമ്മുടെ അടുത്ത് തന്നെ വച്ചു...കാറ്റടിച്ചാല്‍ അവിടെ ലീക്ക് വന്നാല്‍ ഈ റിയാക്ടറില്‍ നിന്നും വരുന്ന സാധനം നേരെ രണ്ട് മണിക്കൂറില്‍ കേരളത്തിലെത്തും...എന്നിട്ടിപ്പോള്‍ കേന്ദ്രപൂളും നോക്കി ഇരക്കേണ്ട ഗതികേടിലും....അന്ന് പകരം ഇരന്ന് വാങ്ങിയ സാധനമാണ് കായംകുളം കല്‍ക്കരി സാധനം...വിവരമുള്ള രാജ്യങ്ങള്‍ കണ്ടം ചെയ്തു തുടങ്ങിയ ഒരു സാധനം.. ലോകത്ത് ഏറ്റവും കൂടുതല്‍ ഗ്രീന്‍ ഹൌസ് ഗ്യാസ് പുറത്ത് വിടുന്ന ഒരു വിദ്യ... ഓട്ടിസം എന്ന ഡവലപ്പ്മെന്റല്‍ ഡിസൊഡറിന് കാരണമാകും എന്ന് കരുതുന്ന രാസവസ്തുക്കള്‍ പിന്തള്ളുന്ന സംഭവം....ഹാ എന്തോരു സ്നേഹം നാട്ടുകാരോട്!

പിന്നെ വേറൊന്ന്....അങ്ങ് ദുഫായില്‍ ഡീസലില്‍ നിന്നും കറന്റ് എടുക്കുന്നു.... എന്നാലിരിക്കട്ടെ ഡീസലില്‍ ഒന്ന് ബ്രഹ്മപുരത്ത്..... ദാണ്ടേ ഓയിലിന്റെ വില ബ്രഹ്മാസ്ത്രം പോലെ പോകുന്നു... അങ്ങനെ അതും ദാണ്ടേ ബ്രഹ്മ!

വെള്ളം ഇഷ്ടം പോലെ.... എന്നാല്‍ അവിടുന്നാകട്ടെ..... എന്നിട്ടോ..... പടിഞ്ഞാറ് കാറ് കണ്ടില്ലെങ്കില്‍ പവര്‍കട്ടാണ് നാട്ടില്‍! നാല്‍പ്പത്തിനാല് നദിയുള്ള നാട്ടില്‍ മാറി മാറി ഫരിച്ചവരാരെങ്കിലും നേരാമണ്ണം ഒരു പരിഹാരം ഉണ്ടാക്കിയോ? സൈലന്റ് വാലി വന്നപ്പോള്‍ പകൃതിസ്നേഹം!

ഇപ്പോളെന്താ ന്യായം..... ഇറാനില്‍ നിന്നും പ്രകൃതിവാതകം കൊണ്ടുവരൂ... ഈ ഗ്യാസ് വച്ചുള്ള സാധനം കത്തിച്ചാല്‍ കിട്ടുന്നതും ഗ്രീന്‍ ഹൌസ് ഗ്യാസായ കാര്‍ബണ്‍ ഡൈ ഓക്സൈഡല്ലേ! പിന്നെ അത് കൊണ്ടു വരുന്ന പാട്..... ഇക്കഴിഞ്ഞ ആഴ്ച ചുമ്മ പടക്കംപൊട്ടണപോലെയല്ലെ അങ്ങ് അഫ്ഗാനിസ്ഥാനിലെ നമ്മുടെ എംബസിയില്‍ ബൊംബ് പോട്ടിയത്..... അപ്പോള്‍ കിലോമീറ്ററൊളം വരുന്ന ആ ഏരിയായില്‍കൂടി വരുന്ന പൈപ്പില്‍കൂടി ഈ ഗ്യാസിങ്ങ് കിട്ടുമെന്ന് എന്നാ ഗ്യാരന്റ്റി?

അതിനിടയ്ക്ക് ഫരിക്കുന്ന കോണ്‍ഗ്രസിന്റെ മണ്ടത്തരങ്ങളും.... കരാറ് രഹസ്യരേഖയാണ് മണ്ണാങ്കട്ടയാണ്..... ഒന്ന് മാത്രം മലമൂടനറിയാം.... മലമൂടന്‍ സഞ്ചരിച്ച പല വികസിതരാജ്യങ്ങളിലും ആണവനിലയങ്ങള്‍ ഉണ്ട്...അവരില്‍ പലരും അമേരിക്കയുമായി ഈ വണ്‍-ടൂ-ത്രീ ഒപ്പ് വച്ചവരുമാണ്....അവരൊക്കെ പവര്‍ക്കട്ടില്ലാതെ ജീവിക്കുന്നു...... ജീവിക്കാന്‍ ഇപ്പോഴും പല മലമൂടന്മാരും ആ രാജ്യങ്ങളിലേക്ക് കുറ്റിയും പറിച്ച് ഓടുന്നു..... എന്നാലും വിപ്ലവം ജയിക്കട്ടെ!

പിന്‍കുറിപ്പ്: അമേരിക്കയില്‍ നിന്നല്ലെങ്കില്‍ ഈ ആണവനെ സംഘടിപ്പിക്കാന്‍ എന്നാ ഒരൂ വഴി....പണ്ട് കാനഡായില്‍ നിന്ന് അടിച്ച് മാറ്റി താരാപ്പൂര്‍ ഉണ്ടാക്കിയപോലെ എവിടുന്നെങ്കിലും ഒന്ന് ശ്രമിച്ചാലോ...
പിന്നെ ചാരപ്പണിക്ക് അമേരിക്കക്കാര്‍ പിടിച്ചാലെന്താ‍ ആ വഴിക്ക് നമുക്ക് ക്യൂബയിലെത്താമല്ലോ! (ആ ഗാട്ടിനാമോ ജയില്‍ ക്യൂബയിലാണെന്നാണ് വര്‍ഗശത്രുക്കള്‍ പ്രചരിപ്പിക്കുന്നതേ....)

4 comments:

മലമൂടന്‍ മരമണ്ടന്‍ said...

അമേരിക്കയില്‍ നിന്നല്ലെങ്കില്‍ ഈ ആണവനെ സംഘടിപ്പിക്കാന്‍ എന്നാ ഒരൂ വഴി....പണ്ട് കാനഡായില്‍ നിന്ന് അടിച്ച് മാറ്റി താരാപ്പൂര്‍ ഉണ്ടാക്കിയപോലെ എവിടുന്നെങ്കിലും ഒന്ന് ശ്രമിച്ചാലോ...
പിന്നെ ചാരപ്പണിക്ക് അമേരിക്കക്കാര്‍ പിടിച്ചാലെന്താ‍ ആ വഴിക്ക് നമുക്ക് ക്യൂബയിലെത്താമല്ലോ! (ആ ഗാട്ടിനാമോ ജയില്‍ ക്യൂബയിലാണെന്നാണ് വര്‍ഗശത്രുക്കള്‍ പ്രചരിപ്പിക്കുന്നതേ....)

മലമൂട്ടില്‍ മത്തായി said...

എല്ലാം ഒരു അസംബന്ധ നാടകം തന്നെ.

ചാണക്യന്‍ said...

മലമൂടാ,
ഇന്‍ഡ്യക്ക് ആണവനിലയങ്ങള്‍ സ്ഥാപിക്കാനും അതു മായി ബന്ധപ്പെട്ട മറ്റ് പരീക്ഷണങ്ങള്‍ നടത്താനും അമേരിക്കയുടെ സഹായമൊന്നും വേണ്ട. ഇവിടെ ആണവനിലയങ്ങള്‍ സ്ഥാപിച്ച് ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാനുള്ള തടസങ്ങള്‍ മാറ്റിയെടുക്കേണ്ടത് ഇവിടത്തുകാരാണ്, അതിനും അമേരിക്കയുടെ സഹായം വേണ്ട്. 123 വല്ലാത്ത ഒരു ചതിക്കുഴിയാണ്. മാത്രവുമല്ല അതൊരു ഏകപക്ഷീയ കരാറുമാണ്. അത്തരമൊരു കരാറില്‍ ഇന്‍ഡ്യ ഏര്‍പ്പെടാതിരിക്കുന്നതാണ് ഉചിതം

KPSukumaran said...

:-)