Friday, July 4, 2008

കേരളം ഒരു ഭ്രാന്താലയം!

ഒത്തിരി നാളായി വല്ലതും എഴുതിട്ട്.... ഇപ്പോള്‍ എഴുതാണ്ട് വയ്യ എന്നായി...... കാണ്‍ഗ്രസ്, നല്ലോരു പാര്‍ട്ടി, സ്വാതന്ത്ര സമരത്തിലെ മുന്നണി പാര്‍ട്ടി... അവരിപ്പോള്‍ പുസ്തകം കത്തിയ്ക്കാന്‍ നടക്കുന്നു....കൊള്ളാം....
ന്താ ഇത്ര ദേഷ്യം വരാനുള്ളത്...മതം മാറിയും ജാതിമാറിയും കല്യാണം കഴിച്ചാല്‍ പടിയടച്ച് പിണ്ഡം വയ്ക്കണമെന്നാണോ? പിന്നെ മതമില്ലാതെയും ജീവിക്കാം എന്നു പറയുന്നത് എങ്ങനെയാണ് കമ്യൂണിസമാകുന്നത്? പിന്നെ ആഞ്ഞു തുമ്മിയാല്‍ തെറിക്കുന്നതാണ് മതവിശ്വാസമെങ്കില്‍ അതങ്ങ് പോട്ടേ.....നമുക്ക് വിട്ടുകളയാം...

അടിക്കുറിപ്പകള്‍:

കെ.എസ്.യുക്കാരെ - ആ പഴയ കെ.എസ്.യു നേതാവ്, ഇടുക്കി ഡി.സി.സി. പ്രസിഡന്റ് പി.ടി. തോമസിന്റെ മകന്റെ പേരെന്താ? വിഷ്ണു എന്നാണോ?

എന്താ വയലാര്‍ രവിയുടെ ഭാര്യയുടെ പേര്?

രാഹുല്‍ ഗാന്ധിയുടെ മതം? എന്താ രാജീവ് ഗാന്ധിയുടെ മതം? ഇന്ദിരയുടെ മതമോ? ഫിറോസിന്റെ മതമോ?

ഇ. അഹമ്മദിന്റെ മരുമകള്‍ മുസ്ലീമായി മാറിയാല്‍ ഓക്കെ....മതമില്ലാതെ നിന്നാല്‍ പോക്കാണോ?

മനുഷ്യന്‍ മതങ്ങളെ സൃഷ്ട്ടിച്ചു എന്നെഴുതിയ വയലാര്‍ രാമവര്‍മ്മ ഇന്ന് ജീവിച്ചിരുന്നെങ്കില്‍, ഒരു താലിബാന്‍ മോഡലില്‍ പുള്ളിയെ അങ്ങ് കത്തിക്കാമായിരുന്നു....

7 comments:

മലമൂടന്‍ മരമണ്ടന്‍ said...

ഞാനാ പുസ്തകം മുഴുവന്‍ വായിച്ചു.... എന്താ ഇത്ര ദേഷ്യം വരാനുള്ളത്...ആകെയുള്ളത് ഒരു അധ്യായം മാത്രം... മതം മാറിയും ജാതിമാറിയും കല്യാണം കഴിച്ചാല്‍ പടിയടച്ച് പിണ്ഡം വയ്ക്കണമെന്നാണോ? പിന്നെ മതമില്ലാതെയും ജീവിക്കാം എന്നു പറയുന്നത് എങ്ങനെയാണ് കമ്യൂണിസമാകുന്നത്? പിന്നെ ആഞ്ഞു തുമ്മിയാല്‍ തെറിക്കുന്നതാണ് മതവിശ്വാസമെങ്കില്‍ അതങ്ങ് പോട്ടേ മാഷേ..... വിട്ടുകള...

Anonymous said...

ശരിയാണ്, കേരളം ഭ്രാന്താലയമാണ്.
വൈദ്യുതിയേ എതിര്‍ത്തവര്‍
കമ്പ്യൂട്ടറിനേ എതിര്‍ത്തവര്‍
ട്രാക്റ്ററിനേ എതിര്‍ത്തവര്‍
എക്സ്പ്രസ് റോഡിനേ എതിര്‍ത്തവര്‍
കരിമണല്‍ ഖനനം എതിര്‍ത്തവര്‍
ആണവകരാറിനേ എതിര്‍ക്കുന്നവര്‍
സ്വാശ്രയാ കോളേജിനേ എതിര്‍ത്ത് ഇപ്പോള്‍ കൂടുതല്‍ ഫീസ് ഏര്‍ പ്പെടുത്തിയവര്‍
റോഡുമുഴുവന്‍ കുളമാക്കിയവര്‍
ആരോഗ്യ രംഗം കുളമാക്കിയവര്‍
വൈദ്യുദി രംഗം കുളമാക്കിയവര്‍
പവര്‍കട്ട് ഏര്‍ പ്പെടുത്തിയവര്‍
വ്യവസായ മറവില്‍ ഭൂമികൈമാറിയവര്‍
ക്രിമിനല്‍ സിനേ, ജയിലില്‍ നിന്നും ലൊക്കപ്പില്‍ നിന്നും ബലമായി വിടീക്കുന്നവര്‍
യന്ത്രമിറക്കാന്‍ സമ്മതിക്കാതെ നെല്ല്,നശിപ്പിച്ചവര്‍
പോലീസ് സ്റ്റേഷനിലും ബോമ്പുണ്ടാക്കുമെന്ന് പറഞവര്‍.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍
കെ എസ് യു കാരെ തല്ലിച്ചതക്കാന്‍ ഓര്‍ഡറിട്ടവര്‍
കേരളത്തിലേ ഒട്ടുമിക്കവ്യവസായവും സമരം ചെയ്ത് പൂട്ടിച്ചവര്‍
പെണ്‍ വാണിഭക്കാര്‍ വിഹരിക്കുന്നു.
ഉയര്‍ന്നപോലീസ് ഉദ്യോഗസ്തന്‍റെ യൂണിഫോം പെണ്‍ വാണിഭ വ്യാജസോമിയുടെ വീട്ടില്‍
അഴിമതി യതേഷ്ടം നടക്കുന്നു
വിലക്കയറ്റം ഉയര്‍ന്ന് കൊണ്ടേയിരിക്കുന്നു
മന്ത്രിമന്തിരങള്‍ മോഡികൂട്ടുന്നു
മന്ത്രികുമാരന്‍ മാരുടെ ആര്‍ഭാട കല്യാണങള്‍ , വഴിപാടും പൂമൂടലും
ഐ.എ.എസു കാര്‍ പ്രയാസം കാരണം കേരളം വിടുന്നു.
ബുദ്ധിജീവികള്‍ പാര്‍ട്ടിവിടുന്നു.
ഏഴാം ക്ലാസിലേ ഈ പാഠപുസ്തകം വരുന്നതോടെ എല്ലാറ്റിനും പരിഹാരമാവും
പാഠപുസ്തകം മാത്രമല്ല അദ്ധ്യാപകര്‍ക്കുള്ള ഗൈഡന്‍ സ് എല്ലാം കമ്മ്യൂണിസം കുത്തി കയറ്റലാണ്.
മതവിശ്വാസികള്‍ക്ക് ഇതിനേ അനുകൂലിക്കാന്‍ നല്ല തൊലിക്കട്ടി വേണം
തിരഞെടുപ്പ് സമയത്ത് ചില മത സംഘടനകള്‍ക്ക് വോട്ടിനു പകരം സ്വശ്രയാ വിദ്യാഭ്യാസ സ്താപനങള്‍ അനുവദിക്കാമെന്ന് വാഗ്ദാനം കൊടുത്തിട്ടുണ്ട് അതിനായണ്‍ ഇപ്പോളവര്‍ പുസ്തകത്തെ അനുകൂലിക്കുന്നത്.
ഭരണമൊഴിയുന്നതിനു മുമ്പ് ഇടതുസര്‍ ക്കാര്‍ ഇവര്‍ ക്ക് പുതിയ സ്കൂള്‍ അനുവദിച്ചു നല്‍ കിയില്ലെങ്കില്‍ എന്‍റെ പേര്നിങടെ പട്ടിക്കിടാം .

മാര്‍ പൌലോസ് said...

ഭരണമൊഴിയുന്നതിനു മുമ്പ് ഇടതുസര്‍ ക്കാര്‍ ഇവര്‍ ക്ക് പുതിയ സ്കൂള്‍ അനുവദിച്ചു നല്‍ കിയില്ലെങ്കില്‍ എന്‍റെ പേര്നിങടെ പട്ടിക്കിടാം
Anonymous എന്ന പേര് എങനെ പട്ടിക്കിടും? സ്വന്തം പേര് പറ മാഷേ..

വല്യോന് said...

അതിന ് പട്ടി കൂടി സമ്മതികണ്ടെ.....

മാഷെ അഹമ്മദ് സാറിന്റെ കാര്യം തെളിച്ച് പറ... പുരിയിലിയെ....

മലമൂടന്‍ മരമണ്ടന്‍ said...

അനോണിമസ് ചേട്ടായി... പാഠപുസ്തകം വരുന്നതോടെ എല്ലാത്തിനും പരിഹാരം ആവില്ല എന്ന് ഈ മരമണ്ടനും അറിയാം.... പക്ഷെ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ചേട്ടായി പറഞ്ഞത് പലതും തന്നെ പോരെ എന്നിട്ടെന്തേ അത് ചെയ്യുന്നില്ല....കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പിടിപ്പുകേട് ജനങ്ങളില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നുവെന്ന് മലമൂടന്‍ പറഞ്ഞാല്‍ കേന്ദ്രത്തിലെ അന്തോണിച്ചനെങ്കിലും അത് മനസ്സിലാവുമായിരിക്കും!

മാര്‍ പൌലോസ് - അത് കൊള്ളാം

വല്യോന്‍ - നമ്മടെ അഹമ്മദ് സാറിന്റെ മകന്‍ ഒരു ക്രിസ്ത്യാനിയെ ആണ് കെട്ടിയതെന്നോ, അതിനെപ്പറ്റി ചോദീച്ചപ്പോള്‍ പെങ്കൊച്ച് മുസ്ലീമയില്ലായോ എന്ന് കുഞാലിക്കുട്ടി സാഹിബ് തിരിച്ച് ചോദിച്ചെന്നോ മറ്റോ ചില അലവലാതികള്‍ പറഞ്ഞു നടക്കുന്നല്ലോ മാഷേ!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

കെ.എസ്.യു ക്കാരോടു ചോദിച്ച ചോദ്യങ്ങള്‍ വളരെ പ്രസക്തം. ഏതായാലും ഈയടുത്ത കാലത്തു കണ്ട പ്രതിഷേധങ്ങളില്‍ വച്ച് ഏറ്റവും ഹീനമായ പ്രവൃത്തിയായി പാഠപുസ്തകങ്ങളെ തീയിലിട്ടു ചുട്ട സംഭവങ്ങളെ കാണേണ്ടതുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ആ ഒരൊറ്റ കാരണം മാത്രം മതി അതിനു പിറകില്‍ ഉത്തേജകങ്ങളായി പ്രവര്‍ത്തിച്ചവരോടുള്ള ആദരവു മുഴുവന്‍ നഷ്ടമാകുവാന്‍.

Anonymous said...

പുസ്തകം കത്തിച്ചത്, പിന്ചു കുഞുങളുടെ മുന്നിലിട്ടു അദ്ധ്യാപകനെ വെട്ടി നുറുക്കിയതിനേക്കാള്‍ എത്ര മടങ് ഹീനമാകും