Monday, May 28, 2007

എന്റെ ഒരു കണ്ണ് പോയാലും വേണ്ടില്ല അവന്റെ രണ്ട് കണ്ണും പോയല്ലോ! വി.എസ്സിനെ പിബി പുറത്താക്കി,കൂടെ പിണറായിയേയും....

ഇതെന്റെ മാഷേ....ആങ്ങള ചത്തിട്ടായാലും ആ നാത്തൂന്റ്റെ കണ്ണീരൊന്ന് കാണണം എന്നതു പോലെ ആയിപ്പോയല്ലോ?...

ജീവിതത്തിലിന്നുവരെ ഒരു പഞ്ചായത്ത് ഇലക്ഷന്‍ പോലും കണ്ടിട്ടില്ലാത്ത, പുസ്തകത്തിലൂടെ മാര്‍ക്സിസം പഠിച്ച കരാട്ടിന് ജനങ്ങളുടെ മനസ്സിനേക്കാള്‍ അറിയാന്‍ കഴിയുന്നത് ഡല്‍ഹിയിലെ കോട്ടും സൂട്ടുമിട്ട രാഷ്ട്രീയ ഉപജാപകരുടെ കീശക്കനമല്ലേ...മൂന്നാറിന്റെ അനക്കം അങ്ങ് ഡല്‍ഹിയില്‍ വരെയോ? ഹമ്മേ!

പാവം അച്ചുമാമ, അങ്ങേരറിയുന്നില്ല... ഇപ്പോള്‍ പാര്‍ട്ടിയില്‍ അങ്ങേര് ഒരു മിസ്ഫിറ്റാണെന്ന്... പിന്നെ (പഴയ സഖാവ്) വി.ബി.ചെറിയാന്‍ പറയുന്നത് കേട്ടു പാര്‍ട്ടി ഭരണഘടന അനുസരിച്ച് സസ്പെന്‍ഷന് വകുപ്പില്ല... പുറത്താക്കലെ പറ്റൂ എന്ന്...അപ്പോള്‍ പിബിയിലിരിക്കാന്‍ യോഗ്യതയില്ലാത്തവന്.... പാര്‍ട്ടി സംസ്ഥാന ഘടകത്തെ നയിക്കാം, പാ‍ര്‍ട്ടിയുടെ മുഖ്യമന്ത്രിയും ആവാം....പാര്‍ട്ടിയ്ക്ക് ജനങ്ങളോടുള്ള ഒരു കടപ്പാടേ.... വിപ്ലവം ജയിക്കട്ടെ....

പിന്‍‌കുറിപ്പ്: ഇപ്പോള്‍ കേരളത്തില്‍ പാര്‍ട്ടി ആകെ ഉണര്‍ന്നു.... രണ്ട് വേക്കന്‍സി വന്നില്ലേ... അല്ലേല്‍ പിബി കസേരയെന്നാല്‍ ചത്തു കട്ടിലൊഴിയുക എന്നതായിരുന്നല്ലോ അവസ്ഥ.......ഇനിയിപ്പോള്‍, പാവം എസ്. രാമചന്ദ്രന്‍ പിള്ളയദ്ദേം കുറച്ച് നാള്‍ ഒറ്റയ്ക്ക് കേരളത്തെ പിബിയില്‍ പ്രധിനിധീകരിക്കട്ടേ!

8 comments:

മലമൂടന്‍ മരമണ്ടന്‍ said...

അപ്പോള്‍ പിബിയിലിരിക്കാന്‍ യോഗ്യതയില്ലാത്തവന്.... പാര്‍ട്ടി സംസ്ഥാന ഘടകത്തെ നയിക്കാം, പാ‍ര്‍ട്ടിയുടെ മുഖ്യമന്ത്രിയും ആവാം....പാര്‍ട്ടിയ്ക്ക് ജനങ്ങളോടുള്ള ഒരു കടപ്പാടേ.... വിപ്ലവം ജയിക്കട്ടെ....

കിരണ്‍ ചന്ദ്രമോഹനന്‍ said...

"....പുസ്തകത്തിലൂടെ മാര്‍ക്സിസം പഠിച്ച കരാട്ടിന് ജനങ്ങളുടെ മനസ്സിനേക്കാള്‍ അറിയാന്‍ കഴിയുന്നത് ഡല്‍ഹിയിലെ കോട്ടും സൂട്ടുമിട്ട രാഷ്ട്രീയ ഉപജാപകരുടെ കീശക്കനമല്ലേ....."

എന്നു വെച്ചാല്‍... ???എനിക്കു മനസ്സിലായില്ല...പ്ളീസ്‌ ഒന്നു വിശദീകരിക്കാമോ....

Biju said...

Who is that V.B. Cheriyan ? What he knows about CPM ?

സൂര്യോദയം said...

സുഹൃത്തേ... താങ്കളുടെ പേര്‌ സൂചിപ്പിക്കുന്നത്‌ അര്‍ത്ഥവത്താണെന്ന് കാണിക്കാന്‍ വെറുതേ എഴുതിയതാണെങ്കില്‍ ശരി... :-)
അതല്ല, കാര്യമായിട്ടാണെങ്കില്‍ താങ്കള്‍ ഇത്തരം കാര്യങ്ങള്‍ എഴുതുന്നതിനുമുന്‍പ്‌ ഇനിയും പാര്‍ട്ടിയെക്കുറിച്ചും മറ്റും കുറച്ചുകൂടി പഠിയ്ക്കുകയും മനസ്സിലാക്കുകയും വേണമെന്ന് തോന്നുന്നു.

കരാട്ട്‌ വീട്ടിലിരുന്ന് ഒരു തീരുമാനമെടുത്ത്‌ പ്രഖ്യാപിച്ചതാണെന്ന് താങ്കള്‍ കരുതിക്കാണും... പി.ബി യിലുള്ള പാര്‍ട്ടിയിലെ എല്ലാ നേതാക്കളും കൂട്ടായ ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കുന്ന കാര്യങ്ങളാണ്‌ നടപ്പിലാക്കുന്നത്‌. അതിലിത്ര വിഷമിക്കാനെന്തിരിയ്ക്കുന്നു? അവരുടെ പാര്‍ട്ടിയ്ക്‌ നല്ലതെന്ന് തോന്നുന്നത്‌ അവര്‍ ചെയ്യട്ടെ... പിന്നെ, അതിന്റെ ഫലമായി ഭയങ്കര പ്രത്യാഘാതങ്ങളുണ്ടാകും എന്ന് കൊതിച്ചിട്ട്‌ അത്‌ നടക്കാതെ പോയ വിഷമമാണെങ്കില്‍ ശരി... പാര്‍ട്ടിയ്ക്ക്‌ വിധേയരായി പ്രവര്‍ത്തിയ്ക്കാന്‍ എല്ലാവരും ബാദ്ധ്യസ്തരാണെന്നത്‌ തെളിയിച്ചുകൊടുത്ത നടപടി എല്ലാവരും സ്വാഗതം ചെയ്തു... പക്ഷെ, എന്നാലും ഒരു വിഷമം അല്ലേ...
അച്ചടക്ക നടപടിയ്ക്ക്‌ വിധേയരായവര്‍ ഭരിയ്ക്കാമോ, സെക്രട്ടറിയായി തുടരാമോ എന്നൊക്കെ ഒരു സംശയം.... അല്ലേ...

അതും ആ പാര്‍ട്ടിയുടെ തന്നെ തീരുമാനമല്ലെ സുഹൃത്തേ... അവരുടെ നടപടികള്‍ പാര്‍ട്ടിയുടെ സിദ്ധാന്തങ്ങളിലുള്ള എതിര്‍പ്പോ മറ്റ്‌ ഭീകരപാര്‍ട്ടിവിരുദ്ധമോ ഒന്നുമായി ഇതുവരെ കണ്ടെത്താത്തിടത്തോളം അവര്‍ ആ സ്ഥാനത്ത്‌ തുടരാന്‍ പാര്‍ട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ നാമെന്തിന്‌ ഖേദിക്കണം... അങ്ങ ക്ഷമിച്ചുകള... :-)

മാരാര്‍ said...

പോളിറ്റ് ബ്യൂറൊയുടെ നടപടി നല്ല രീതിയില്‍ കാണാനെന്താണ് ഇത്ര മടി?
അന്യൊന്യം തന്തക്കു വിളിച്ചാല്‍ പോലും ഒരാക്ഷനുമെടുക്കാത്ത മറ്റു പാര്‍ട്ടികളെപ്പോലെയാകാത്തതില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?

മലമൂടന്‍ മരമണ്ടന്‍ said...

പ്രിയ സൂര്യോദയം... ...കായ്ഫലമുള്ള മാവിലല്ലെ, ആളുകള്‍ കല്ലെറിയൂ..അങ്ങനെ കണ്ടാല്‍ മതി മലമൂടന്റെ വിമര്‍ശനത്തെ...ഒരു ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയും അതനുസരിച്ച് മാറണം... പാര്‍ലമെന്റ്ററി ജനാധിപത്യത്തില്‍ ജനകീയതയ്ക്കാ‍വണം പ്രധാനം...മലമൂടന്റെ വിഷമം മലമൂടന്‍ ഇങ്ങനെ എഴുതിക്കളയുന്നു... പിന്നെ വിമര്‍ശിക്കാന്‍ പാര്‍ട്ടിക്കാരനാവണോ?

കിരണ്‍: കരാട്ട്, ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനമായ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ജനങ്ങളുടെ പള്‍സ് അറിഞ്ഞ നേതാവല്ല എന്നാണ് ഉദ്ധേശിച്ചത്....അപ്പോള്‍ ആ പള്‍സ് മറ്റു പലരും പറഞ്ഞ് അറിയേണ്ടി വരും....

ബിജു....ചെറിയാന്‍ പണ്ട് സി.ഐ.ടി.യുവിന്റെ അഖിലേന്ത്യ സെക്രട്ടറി ആയിരുന്നു...(ഒരിക്കല്‍ പുറത്ത് പോയവരെയൊക്കെ അങ്ങനെ മറക്കാമോ?)

മാരാര്‍: തീര്‍ച്ചയായും.... പാര്‍ട്ടിയെ അഭിനന്ദിക്കുന്നു...ഒപ്പം ഒന്ന് വിമര്‍ശനബുദ്ധ്യ നോക്കുക കൂടി ചെയ്യുന്നു...അത്രമാത്രം...

കിരണ്‍ ചന്ദ്രമോഹനന്‍ said...

ആയിക്കോട്ടെ....കരാട്ട് ജനങ്ങളുടെ പള്‍സ് അറിഞ്ഞ നേതാവല്ല.....ആ പള്‍സ് മറ്റു പലരും പറഞ്ഞ് അറിയേണ്ടി വരും....പക്ഷേ അങ്ങനെയുള്ളൊരു നേതാവിനു default ആയി ഡല്‍ഹിയിലെ കോട്ടും സൂട്ടുമിട്ട രാഷ്ട്രീയ ഉപജാപകരുടെ കീശക്കനം അറിയാനുള്ള കഴിവു ഉണ്ടാകുമെന്നാണോ....???
അതോ ചുമ്മാ ഒരു മൊടയ്ക്കു എഴുതിയതാണോ.... .....????

മലമൂടന്‍ മരമണ്ടന്‍ said...

കിരണ്‍: അല്ല മാഷേ....ഡിഫോള്‍ട്ടായി....എന്ന് പറയാനാവില്ല....മൊത്തത്തില്‍ എല്ലാം കാണുമ്പോള്‍ അങ്ങനെ എഴുതിയതില്‍ തെറ്റ് പറയാമോ?