Thursday, July 10, 2008

ആണവക്കരാര്‍ - ഒരു ആണവനും മരങ്ങോടന്മാരും

ആണവക്കരാര്‍ ശരിക്കും അത്ര മോശമാണോ?

പിണറായിയുടെ മകന് എം.ബി.എയ്ക്ക് പഠിക്കാന്‍ ലണ്ടനില്‍ പോകാം...സൌകര്യമൊത്താല്‍ അമേരിക്കയില്‍ പുത്ര-പൌത്രാദികളെ അയക്കാം, പച്ചേങ്കീല് ആ അമേരിക്കയുമായി ആണവക്കരാറില്‍ ഒപ്പിട്ടാല്‍ സഹിക്കില്ല അതെന്തു ന്യായം?

ചൈനയ്ക്ക് ഒപ്പിടാം പക്ഷെ ഇന്‍ഡ്യക്ക് പാടില്ല...കൊള്ളാം....സായിപ്പ് തരുന്ന ഡോളറും പിന്നെ അവന്റെ കോള്‍സെന്റ്ററും അവന്റെ എന്ത് കിണ്ടാമണ്ടിയും മേടിക്കാം ഈ ആണവന്‍ മാത്രം അരുത്...എന്റ്റമ്മോ എന്തോരു രാജ്യസ്നേഹം!

പണ്ട്, ആ കൂടംകുളത്തുവന്ന ആണവനിലയം കേരളത്തില്‍ വരേണ്ടതായിരുന്നു... സമരം ചെയ്ത് അത് കളഞ്ഞു...കാരണം അത് പൊട്ടിയാല്‍, ആ കാറ്റടിച്ച് നമ്മുടെ കാറ്റ് പോകും എന്ന പേടി എന്നിട്ടോ... തമിഴന്‍ അത് വാങ്ങി നമ്മുടെ അടുത്ത് തന്നെ വച്ചു...കാറ്റടിച്ചാല്‍ അവിടെ ലീക്ക് വന്നാല്‍ ഈ റിയാക്ടറില്‍ നിന്നും വരുന്ന സാധനം നേരെ രണ്ട് മണിക്കൂറില്‍ കേരളത്തിലെത്തും...എന്നിട്ടിപ്പോള്‍ കേന്ദ്രപൂളും നോക്കി ഇരക്കേണ്ട ഗതികേടിലും....അന്ന് പകരം ഇരന്ന് വാങ്ങിയ സാധനമാണ് കായംകുളം കല്‍ക്കരി സാധനം...വിവരമുള്ള രാജ്യങ്ങള്‍ കണ്ടം ചെയ്തു തുടങ്ങിയ ഒരു സാധനം.. ലോകത്ത് ഏറ്റവും കൂടുതല്‍ ഗ്രീന്‍ ഹൌസ് ഗ്യാസ് പുറത്ത് വിടുന്ന ഒരു വിദ്യ... ഓട്ടിസം എന്ന ഡവലപ്പ്മെന്റല്‍ ഡിസൊഡറിന് കാരണമാകും എന്ന് കരുതുന്ന രാസവസ്തുക്കള്‍ പിന്തള്ളുന്ന സംഭവം....ഹാ എന്തോരു സ്നേഹം നാട്ടുകാരോട്!

പിന്നെ വേറൊന്ന്....അങ്ങ് ദുഫായില്‍ ഡീസലില്‍ നിന്നും കറന്റ് എടുക്കുന്നു.... എന്നാലിരിക്കട്ടെ ഡീസലില്‍ ഒന്ന് ബ്രഹ്മപുരത്ത്..... ദാണ്ടേ ഓയിലിന്റെ വില ബ്രഹ്മാസ്ത്രം പോലെ പോകുന്നു... അങ്ങനെ അതും ദാണ്ടേ ബ്രഹ്മ!

വെള്ളം ഇഷ്ടം പോലെ.... എന്നാല്‍ അവിടുന്നാകട്ടെ..... എന്നിട്ടോ..... പടിഞ്ഞാറ് കാറ് കണ്ടില്ലെങ്കില്‍ പവര്‍കട്ടാണ് നാട്ടില്‍! നാല്‍പ്പത്തിനാല് നദിയുള്ള നാട്ടില്‍ മാറി മാറി ഫരിച്ചവരാരെങ്കിലും നേരാമണ്ണം ഒരു പരിഹാരം ഉണ്ടാക്കിയോ? സൈലന്റ് വാലി വന്നപ്പോള്‍ പകൃതിസ്നേഹം!

ഇപ്പോളെന്താ ന്യായം..... ഇറാനില്‍ നിന്നും പ്രകൃതിവാതകം കൊണ്ടുവരൂ... ഈ ഗ്യാസ് വച്ചുള്ള സാധനം കത്തിച്ചാല്‍ കിട്ടുന്നതും ഗ്രീന്‍ ഹൌസ് ഗ്യാസായ കാര്‍ബണ്‍ ഡൈ ഓക്സൈഡല്ലേ! പിന്നെ അത് കൊണ്ടു വരുന്ന പാട്..... ഇക്കഴിഞ്ഞ ആഴ്ച ചുമ്മ പടക്കംപൊട്ടണപോലെയല്ലെ അങ്ങ് അഫ്ഗാനിസ്ഥാനിലെ നമ്മുടെ എംബസിയില്‍ ബൊംബ് പോട്ടിയത്..... അപ്പോള്‍ കിലോമീറ്ററൊളം വരുന്ന ആ ഏരിയായില്‍കൂടി വരുന്ന പൈപ്പില്‍കൂടി ഈ ഗ്യാസിങ്ങ് കിട്ടുമെന്ന് എന്നാ ഗ്യാരന്റ്റി?

അതിനിടയ്ക്ക് ഫരിക്കുന്ന കോണ്‍ഗ്രസിന്റെ മണ്ടത്തരങ്ങളും.... കരാറ് രഹസ്യരേഖയാണ് മണ്ണാങ്കട്ടയാണ്..... ഒന്ന് മാത്രം മലമൂടനറിയാം.... മലമൂടന്‍ സഞ്ചരിച്ച പല വികസിതരാജ്യങ്ങളിലും ആണവനിലയങ്ങള്‍ ഉണ്ട്...അവരില്‍ പലരും അമേരിക്കയുമായി ഈ വണ്‍-ടൂ-ത്രീ ഒപ്പ് വച്ചവരുമാണ്....അവരൊക്കെ പവര്‍ക്കട്ടില്ലാതെ ജീവിക്കുന്നു...... ജീവിക്കാന്‍ ഇപ്പോഴും പല മലമൂടന്മാരും ആ രാജ്യങ്ങളിലേക്ക് കുറ്റിയും പറിച്ച് ഓടുന്നു..... എന്നാലും വിപ്ലവം ജയിക്കട്ടെ!

പിന്‍കുറിപ്പ്: അമേരിക്കയില്‍ നിന്നല്ലെങ്കില്‍ ഈ ആണവനെ സംഘടിപ്പിക്കാന്‍ എന്നാ ഒരൂ വഴി....പണ്ട് കാനഡായില്‍ നിന്ന് അടിച്ച് മാറ്റി താരാപ്പൂര്‍ ഉണ്ടാക്കിയപോലെ എവിടുന്നെങ്കിലും ഒന്ന് ശ്രമിച്ചാലോ...
പിന്നെ ചാരപ്പണിക്ക് അമേരിക്കക്കാര്‍ പിടിച്ചാലെന്താ‍ ആ വഴിക്ക് നമുക്ക് ക്യൂബയിലെത്താമല്ലോ! (ആ ഗാട്ടിനാമോ ജയില്‍ ക്യൂബയിലാണെന്നാണ് വര്‍ഗശത്രുക്കള്‍ പ്രചരിപ്പിക്കുന്നതേ....)

Friday, July 4, 2008

കേരളം ഒരു ഭ്രാന്താലയം!

ഒത്തിരി നാളായി വല്ലതും എഴുതിട്ട്.... ഇപ്പോള്‍ എഴുതാണ്ട് വയ്യ എന്നായി...... കാണ്‍ഗ്രസ്, നല്ലോരു പാര്‍ട്ടി, സ്വാതന്ത്ര സമരത്തിലെ മുന്നണി പാര്‍ട്ടി... അവരിപ്പോള്‍ പുസ്തകം കത്തിയ്ക്കാന്‍ നടക്കുന്നു....കൊള്ളാം....
ന്താ ഇത്ര ദേഷ്യം വരാനുള്ളത്...മതം മാറിയും ജാതിമാറിയും കല്യാണം കഴിച്ചാല്‍ പടിയടച്ച് പിണ്ഡം വയ്ക്കണമെന്നാണോ? പിന്നെ മതമില്ലാതെയും ജീവിക്കാം എന്നു പറയുന്നത് എങ്ങനെയാണ് കമ്യൂണിസമാകുന്നത്? പിന്നെ ആഞ്ഞു തുമ്മിയാല്‍ തെറിക്കുന്നതാണ് മതവിശ്വാസമെങ്കില്‍ അതങ്ങ് പോട്ടേ.....നമുക്ക് വിട്ടുകളയാം...

അടിക്കുറിപ്പകള്‍:

കെ.എസ്.യുക്കാരെ - ആ പഴയ കെ.എസ്.യു നേതാവ്, ഇടുക്കി ഡി.സി.സി. പ്രസിഡന്റ് പി.ടി. തോമസിന്റെ മകന്റെ പേരെന്താ? വിഷ്ണു എന്നാണോ?

എന്താ വയലാര്‍ രവിയുടെ ഭാര്യയുടെ പേര്?

രാഹുല്‍ ഗാന്ധിയുടെ മതം? എന്താ രാജീവ് ഗാന്ധിയുടെ മതം? ഇന്ദിരയുടെ മതമോ? ഫിറോസിന്റെ മതമോ?

ഇ. അഹമ്മദിന്റെ മരുമകള്‍ മുസ്ലീമായി മാറിയാല്‍ ഓക്കെ....മതമില്ലാതെ നിന്നാല്‍ പോക്കാണോ?

മനുഷ്യന്‍ മതങ്ങളെ സൃഷ്ട്ടിച്ചു എന്നെഴുതിയ വയലാര്‍ രാമവര്‍മ്മ ഇന്ന് ജീവിച്ചിരുന്നെങ്കില്‍, ഒരു താലിബാന്‍ മോഡലില്‍ പുള്ളിയെ അങ്ങ് കത്തിക്കാമായിരുന്നു....

Monday, May 28, 2007

എന്റെ ഒരു കണ്ണ് പോയാലും വേണ്ടില്ല അവന്റെ രണ്ട് കണ്ണും പോയല്ലോ! വി.എസ്സിനെ പിബി പുറത്താക്കി,കൂടെ പിണറായിയേയും....

ഇതെന്റെ മാഷേ....ആങ്ങള ചത്തിട്ടായാലും ആ നാത്തൂന്റ്റെ കണ്ണീരൊന്ന് കാണണം എന്നതു പോലെ ആയിപ്പോയല്ലോ?...

ജീവിതത്തിലിന്നുവരെ ഒരു പഞ്ചായത്ത് ഇലക്ഷന്‍ പോലും കണ്ടിട്ടില്ലാത്ത, പുസ്തകത്തിലൂടെ മാര്‍ക്സിസം പഠിച്ച കരാട്ടിന് ജനങ്ങളുടെ മനസ്സിനേക്കാള്‍ അറിയാന്‍ കഴിയുന്നത് ഡല്‍ഹിയിലെ കോട്ടും സൂട്ടുമിട്ട രാഷ്ട്രീയ ഉപജാപകരുടെ കീശക്കനമല്ലേ...മൂന്നാറിന്റെ അനക്കം അങ്ങ് ഡല്‍ഹിയില്‍ വരെയോ? ഹമ്മേ!

പാവം അച്ചുമാമ, അങ്ങേരറിയുന്നില്ല... ഇപ്പോള്‍ പാര്‍ട്ടിയില്‍ അങ്ങേര് ഒരു മിസ്ഫിറ്റാണെന്ന്... പിന്നെ (പഴയ സഖാവ്) വി.ബി.ചെറിയാന്‍ പറയുന്നത് കേട്ടു പാര്‍ട്ടി ഭരണഘടന അനുസരിച്ച് സസ്പെന്‍ഷന് വകുപ്പില്ല... പുറത്താക്കലെ പറ്റൂ എന്ന്...അപ്പോള്‍ പിബിയിലിരിക്കാന്‍ യോഗ്യതയില്ലാത്തവന്.... പാര്‍ട്ടി സംസ്ഥാന ഘടകത്തെ നയിക്കാം, പാ‍ര്‍ട്ടിയുടെ മുഖ്യമന്ത്രിയും ആവാം....പാര്‍ട്ടിയ്ക്ക് ജനങ്ങളോടുള്ള ഒരു കടപ്പാടേ.... വിപ്ലവം ജയിക്കട്ടെ....

പിന്‍‌കുറിപ്പ്: ഇപ്പോള്‍ കേരളത്തില്‍ പാര്‍ട്ടി ആകെ ഉണര്‍ന്നു.... രണ്ട് വേക്കന്‍സി വന്നില്ലേ... അല്ലേല്‍ പിബി കസേരയെന്നാല്‍ ചത്തു കട്ടിലൊഴിയുക എന്നതായിരുന്നല്ലോ അവസ്ഥ.......ഇനിയിപ്പോള്‍, പാവം എസ്. രാമചന്ദ്രന്‍ പിള്ളയദ്ദേം കുറച്ച് നാള്‍ ഒറ്റയ്ക്ക് കേരളത്തെ പിബിയില്‍ പ്രധിനിധീകരിക്കട്ടേ!

Monday, May 14, 2007

സ്മാര്‍ട്ട് സിറ്റി, സര്‍ക്കാര്‍ ചോദിച്ചതെല്ലാം നല്‍കി, ദുബായ് കമ്പനി കരാര്‍ ഉണ്ടാക്കി

സ്മാര്‍ട്ട് സിറ്റി, സര്‍ക്കാര്‍ ചോദിച്ചതെല്ലാം നല്‍കി, ദുബായ് കമ്പനി കരാര്‍ ഉണ്ടാക്കി.... മലമൂടന്റെ കമന്റ്

അപ്പോള്‍ ഈ കാണുന്ന വിധത്തിലും കരാറുണ്ടാക്കാം...

എന്നാലും അച്ചുമാമ എന്തൂട്ടാ പരിപാടിയിത്....ഞമ്മക്ക് അടിച്ചുമാറ്റാനുള്ള ചില ബകുപ്പൊക്കെ എയുതി ചേക്കണ്ടേന്ന്...പണ്ടാരമടങ്ങാന്‍ ആയുസ്സില്‍ ഒരു തവണയല്ലെ ഇങ്ങനെ ഒരു ചാന്‍സ് കിട്ടുക...അതും കുയപ്പത്തിലാക്കീലോ നിങ്ങള്....ഇങ്ങനെയിരിക്കും ഫരിക്കാന്‍ അറിയാത്തവന്‍ ഫരിച്ചാല്‍..ഞമ്മടെ ഒരു നാലു തലമുറയ്ക്ക് തിന്നാ‍നുണ്ടാക്കാവുന്ന പ്രൊജക്റ്റാ...ഈ അച്ചുമാന്‍, നാട്ടാരെ നന്നാക്കാന്‍ ഈ രീതിയില്‍ ആക്കിയേ...ഇങ്ങേര് പണ്ടാരമടങ്ങി കുത്തുപാളയെടുക്കും... അല്ലേല്‍ എടുപ്പിക്കും... ഇത് സത്യം...ഞമ്മടെ...കോട്ടയം കുഞ്ഞച്ചനാണേ, മണിമല മാണിയാണേ, മലപ്പുറം ഹാജിയാണേ, ചെന്നിക്കുട്ടനാണേ, ഷാനവാസിക്കയാണേ സത്യം...ഉ.ഡി.എപ്‌ഹ് എന്നാല്‍ വെറും ഊപ്പയേന്ന വിശാരം...എന്തായാലും മൂന്നാറ് വന്ന സ്ഥിതിക്ക് ആ പാര്‍ട്ടി ചെക്രട്ടരിമാരെ (വെളിയിലും, പിണറകിലുമുള്ള) കൂടി കിട്ടൂമോന്ന് നോക്കട്ടെ...ഞമ്മള് നിങ്ങളെ സൂപ്പാക്കിതരാന്ന്....

Saturday, May 12, 2007

അച്ചുമാമ പോട്ടെ പിണറായി വരട്ടെ...അങ്ങനെ കാശ് കൊടുത്ത് പാര്‍ട്ടി വളര്‍ത്തുന്നവരുടെ കീശ കനപ്പിക്കുന്ന വിപ്ലവം ജയിക്കട്ടെ...

ഇതിപ്പോള്‍ ഒരു ഷാലികൈലാസ്-രണ്‍ജിപ്പണിക്കര്‍-സുരേഷ്ഗോപി സിനിമ കാ‍ണുന്ന ത്രില്ലുണ്ട് കേട്ടോ..മൂന്നാറില്‍ കുടിയൊഴിപ്പിക്കാന്‍ മുഖ്യമന്ത്രി ഒരു പറ്റം ആളുകളെ വിടുന്നു... പാര്‍ട്ടി ഇടയുന്നു...മുന്നണി പിണങ്ങുന്നു....

രാജൂ സാമി...അമ്മായിയപ്പന്‍ പറഞ്ഞിട്ടും കേള്‍ക്കാത്ത ഇനം...സുരേഷ്...മുഖ്യന്റെ ആള്‍, സിംഗ്...ആ സി.ഡി. പിടുത്തക്കാരന്‍...ഇവരെ മാറ്റി കുറച്ച് പ്രായമായ തഴക്കം വന്ന (നട്ടെല്ല് തേഞ്ഞ എന്ന് തിരുത്തി വായിക്കണേ)ആരെയെങ്കിലും വയ്ക്കണമെന്ന് ഒരു പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ എന്താ തെറ്റ്? കഴിഞ്ഞ ഇലക്ക്ഷനു കണ്ടവന്റെയൊക്കെ, അബ്കാരി,വനംകോള്ള, കോണ്ട്രാക്ട്ര്..വന്‍‌കിടകളുടെ കാലുനക്കി പണം എണ്ണി വാങ്ങിയതേ... ഈ സെക്രട്ടറിയാ...അല്ലാതെ ആദര്‍ശം പറയുന്ന മുഖ്യമന്ത്രിയല്ല... കാശ് എണ്ണിക്കോടുത്തവന്‍ പറയുന്നപോലെ വേണം ഭരിക്കാന്‍...അല്ലാതെ ആദര്‍ശിക്കരുത്...ആദര്‍ശിക്കാന്‍ ഇത് സുരേഷ്ഗോപി സിനിമയുമല്ല...അതേ ഈ നാട് ഭരിക്കാന്‍ യോഗ്യന്‍ പിണറായി സാറാ... അപ്പോള്‍ പാവപ്പെട്ടവനൊക്കെ പിണമായിക്കൊള്ളുമല്ലോ....ആദര്‍ശം നമുക്ക് പൊതിഞ്ഞുവയ്ക്കാം, കാണാന്‍ നല്ല ചേലുണ്ടെങ്കില്‍ പേപ്പര്‍ വെയിറ്റാക്കാം.

സഖാവ് കൃഷ്ണപിള്ള ബഞ്ചില്‍ കിടന്നത് കൊണ്ട് എല്ലാ കമ്യൂണിസ്റ്റ്കാരും ബഞ്ചില്‍ കിടക്കണോ എന്ന് - വീട് എ.സി.ചെയ്തകാര്യം ചോദിച്ചപ്പോള്‍ നമ്മുടെ ഒരു മന്ത്രിപുംഗവന്‍ പറഞ്ഞതും കണ്ടു...സോ...അച്ചുമാമ പോട്ടെ പിണറായി വരട്ടെ...അങ്ങനെ കാശ് കൊടുത്ത് പാര്‍ട്ടി വളര്‍ത്തുന്നവരുടെ കീശ കനപ്പിക്കുന്ന വിപ്ലവം ജയിക്കട്ടെ...

Tuesday, April 24, 2007

യേശുദാസിന് ഗുരുവായൂരില്‍ കയറാന്‍ മന്ത്രിപുംഗവന്‍ കത്തു നല്‍കി... മലമൂടന്റെ പ്രതികരണം...

മേല്‍‌പ്പത്തൂരിന്‍‌റ്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്നു പറഞ്ഞ കൃഷ്ണാ...നീയിതൊക്കെ നേരത്തെ കണ്ടതല്ലെ.... അതല്ലെ നീയ്യ് ആ തിരുപ്പതിയില്‍ വന്നാല്‍ കാശു തൂക്കി അനുഗ്രഹം തരാമെന്ന് പച്ചയായി പറഞ്ഞത്?

പിന്നെ ദ്വാരകയിലും മഥുരയിലും ഇല്ലാത്ത അയിത്തം ഗുരുവായൂരുമാത്രം എന്തേ?... യാ‍ദവനെ പൂജിക്കാന്‍ ബ്രാഹ്മണന്‍ എന്തിനാ, മറ്റൊരു യാദവന്‍ പോരെ? ആരാധിക്കാന്‍ വരുന്നവനെ തടയാന്‍ ആര്‍ക്കാണ് അവകാശം? കടന്ന് ചോദിച്ചാല്‍... ആരാ ഈ ഹിന്ദു...സവര്‍ണ്ണ ഹിന്ദുവോ, അവര്‍ണ്ണനോ.. അതോ നാസ്തിക ഹിന്ദുവോ...ആ ഭഗവത് ഗീത ഒരു വട്ടം വായിച്ചവന്... എങ്ങനെ അയിത്തത്തെ അംഗീകരിക്കാനാവും? (എല്ലാ മനുഷ്യരും എന്നില്‍ നിന്നും...)

പിന്നെ മന്ത്രി പറഞ്ഞത്......ആദ്യമായി അദ്ധേഹം തലക്ക് വെളിവുള്ള ഒരു കാര്യം പറഞ്ഞതല്ലേ ചങ്ങായി...അതങ്ങ് വിട്ടുകള....

Friday, March 9, 2007

കറ

കറയെന്നാല്‍ പാട് എന്ന് പറയാമോ? അതൊ കളങ്കമോ? അതോ നീരോ, അതോ ജീവരക്തമോ?
അറിയില്ല... ഞാനാരിത് അന്യോഷിയ്ക്കാന്‍ വെറും കറയില്‍ കിളുത്ത പടു ജ്ന്മമല്ലേ?